Top

'പണിപാളി 2'; ടീസര്‍ പുറത്തുവിട്ട് നീരജ് മാധവ്

ഹാലോവീന്‍, ഹാവ് എ ലിറ്റില്‍ ടേസ്റ്റ് ഓഫ് പണിപാളി2'എന്ന കുറിപ്പോടെ പണിപാളിയുടെ രണ്ടാം ഭാഗത്തിന്റെ ടീസര്‍ താരം പങ്കുവച്ചു

31 Oct 2021 12:01 PM GMT
ഫിൽമി റിപ്പോർട്ടർ

പണിപാളി 2; ടീസര്‍ പുറത്തുവിട്ട് നീരജ് മാധവ്
X

'പണിപാളി'എന്ന ഹാലോവീന്‍ റാപ്പിന്റെ രണ്ടാം ഭാഗവുമായി നീരജ് മാധവ്. ഇക്കാര്യം താരം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു. 'ഹാപ്പി ഹാലോവീന്‍, ഹാവ് എ ലിറ്റില്‍ ടേസ്റ്റ് ഓഫ് പണിപാളി2'എന്ന കുറിപ്പോടെയാണ് പണിപാളിയുടെ രണ്ടാം ഭാഗത്തിന്റെ ടീസര്‍ താരം പങ്കുവച്ചത്.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 'ആയായോ പണി പാളിലോ രാരീരാരം പാടിയുറക്കാന്‍ ആരും ഇല്ലല്ലോ' എന്നു തുടങ്ങുന്ന ഗാനം സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ ആ പാട്ടിന്റെ രണ്ടാം ഭാഗത്തിന്റെ പണിപ്പുരയിലാണ് നീരജ്.

നീരജ് തന്നെയാണ് പാട്ടിന്റെ വരികള്‍ ഒരുക്കിയതും പാടിയതും. പ്രാസം ഒപ്പിച്ചുള്ള വരികളും താളവും വ്യത്യസ്തമായിരുന്ന അവതരണവുമായിരുന്നു പാട്ടിന്റെ പ്രത്യേകത. വളരെപ്പെട്ടന്നുതന്നെ ഗാനം സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയും ചെയ്തിരുന്നു.


Next Story