Top

'സ്‌പ്ലെണ്ടർ ആണേലും ബുള്ളറ്റ് ആണേലും ചാക്കോച്ചൻ ബൈക്ക് ഓടിച്ചാൽ ഒരു മജ ആണ്'; 'പകലും രാവും' വീഡിയോ ഗാനം

വിജയ് യേശുദാസിന്‍റേതാണ് ആലാപനം. അജയ് വാസുദേവ് സംവിധാനം ചെയുന്ന നാലാമത്തെ ചിത്രമാണ് 'പകലും രാവും'.

25 Dec 2021 4:21 AM GMT
ഫിൽമി റിപ്പോർട്ടർ

സ്‌പ്ലെണ്ടർ ആണേലും ബുള്ളറ്റ് ആണേലും ചാക്കോച്ചൻ ബൈക്ക് ഓടിച്ചാൽ ഒരു മജ ആണ്; പകലും രാവും വീഡിയോ ഗാനം
X

കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന പുതിയ ചിത്രം 'രാവും പകലും' ആദ്യ വീഡിയോ ഗാനം പുറത്തിറക്കി. 'ഉലകം നീയേ' എന്ന് തുടങ്ങുന്ന ഗാനം പള്ളിയിലെ ഒരു ഭക്തി ഗാനത്തിന്റെ മാതൃകയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. സുജേഷ് ഹരിയുടെ വരികള്‍ക്ക് സ്റ്റീഫന്‍ ദേവസ്സിയുടേതാണ് സംഗീതം. വിജയ് യേശുദാസിന്‍റേതാണ് ആലാപനം. അജയ് വാസുദേവ് സംവിധാനം ചെയുന്ന നാലാമത്തെ ചിത്രമാണ് 'പകലും രാവും'.

ഗാനത്തിൽ കുഞ്ഞച്ചക്കോ ബോബന്റെ ബുള്ളറ്റ് രംഗങ്ങളും ആരാധകർക്കിടയിൽ ഏറെ ശ്രദ്ധനേടുന്നുണ്ട്. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലൻ നിര്‍മ്മിക്കുന്ന ചിത്രത്തിൽ നായികയായെത്തുന്നത് രജിഷ വിജയന്‍ ആണ്. മനോജ് കെ യു, സൂത, തമിഴ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു ഗോകുലം ഗോപാലനും ചിത്രത്തിൽ എത്തുന്നുണ്ട്. ഫായിസ് സിദ്ദിഖ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം.

എഡിറ്റിംഗ് റിയാസ് കെ ബദര്‍, സംഗീതം സ്റ്റീഫന്‍ ദേവസ്സി, വരികള്‍ സേജ്ഷ് ഹരി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മനേഷ് ബാലകൃഷ്‍ണന്‍, പശ്ചാത്തലസംഗീതം കേദാര്‍, ആക്ഷന്‍ ഡയറക്ടര്‍ പ്രഭു, മേക്കപ്പ് ജയന്‍ പൂങ്കുന്നം, വസ്ത്രാലങ്കാരം അയേഷ സഫീര്‍ സേഠ്, സൗണ്ട് മിക്സിംഗ് അജിത്ത് എ ജോര്‍ജ്, നൃത്തസംവിധാനം കലാ മാസ്റ്റര്‍, സ്റ്റില്‍സ് പ്രേംലാല്‍ പട്ടാഴി, പ്രോജക്റ്റ് ഡിസൈനര്‍ ബാദുഷ എന്‍ എം, പ്രൊഡക്ഷന്‍ ഡിസൈനര്‍ ജോസഫ് നെല്ലിക്കല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുരേഷ് മിത്രകരി.


Next Story