Top

'പാപ്പന്റെ' നോവുമായി 'നീയെന്നൊരാളിൽ'; ജേക്ക്സ് ബിജോയ് ഒരുക്കിയ ഗാനം റിലീസ് ചെയ്തു

വിജയ് യേശുദാസ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

17 July 2022 11:23 AM GMT
ഫിൽമി റിപ്പോർട്ടർ

പാപ്പന്റെ നോവുമായി നീയെന്നൊരാളിൽ; ജേക്ക്സ് ബിജോയ് ഒരുക്കിയ ഗാനം റിലീസ് ചെയ്തു
X

സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ചിത്രം 'പാപ്പനി'ലെ ഗാനം റിലീസ് ചെയ്തു. സൈന മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. 'നീയെന്നൊരാളിൽ' എന്ന് തുടങ്ങുന്ന ഗാനം ഒരുക്കിയിരിക്കുന്നത് ജേക്ക്സ് ബിജോയ് ആണ്. വിജയ് യേശുദാസ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

ജോഷിയും സുരേഷ് ഗോപിയും ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന 'പാപ്പൻ' ജൂലൈ 29 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. ഏറെ കാലങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. 'ലേലം', 'പത്രം', 'വാഴുന്നോര്‍', എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപിയുടെ കരിയറിലെ ഹിറ്റ് കഥാപാത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

രണ്ടു തലമുറകളുടെ സംഗമമാണ് 'പാപ്പന്‍'. ജോഷിക്കൊപ്പം ക്രിയേറ്റീവ് ഡയറക്ടറായി മകന്‍ അഭിലാഷ് ജോഷിയുമുണ്ട് ചിത്രത്തില്‍. അച്ഛന്‍ സുരേഷ് ഗോപിക്കൊപ്പം ഗോകുല്‍ സുരേഷും സിനിമയുടെ ഭാഗമാണ്. ചിത്രത്തിന്റെ നിര്‍മ്മാതാവ് ഡേവിഡ് കാച്ചപ്പിള്ളിയുടെ മകനായ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

മാസ്സ് ഫാമിലി ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ വമ്പൻ താര നിരയാണ് അണിനിരക്കുന്നത്. നൈല ഉഷ, കനിഹ, നീത പിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര, എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആർജെ ഷാനാണ്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, സഹനിർമ്മാണം- വി സി പ്രവീൺ, ബൈജു ഗോപാലൻ,സുജിത് ജെ നായർ, ഷാജി.

ക്രിയേറ്റീവ് ഡയറക്ടർ അഭിലാഷ് ജോഷി, എഡിറ്റർ ശ്യാം ശശിധരൻ, സംഗീതം ജേക്സ് ബിജോയ്, ഗാനരചന : മനു മഞ്ചിത്, ജ്യോതിഷ് കാശി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് : സെബാസ്റ്റ്യൻ കൊണ്ടൂപറമ്പിൽ, തോമസ് ജോൺ, കൃഷ്ണമൂര്‍ത്തി. സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ , ആർട്ട് നിമേഷ് എം താനൂർ .മേക്കപ്പ് റോണെക്സ് സേവ്യർ. കോസ്റ്റ്യൂം പ്രവീൺ വർമ,പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുകൻ , ചീഫ് അസോസിയേറ്റ് ഡയറക്ടർ സിബി ജോസ് ചാലിശ്ശേരി, സ്റ്റിൽസ് നന്ദു ഗോപാലകൃഷ്ണൻ ഡിസൈൻസ് ഓൾഡ് മങ്ക്സ്. പിആർഒ മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ് ഒബ്സ്ക്യൂറ.

story highlights:paappan movie new song released

Next Story

Popular Stories