Top

നെയ്യപ്പം കൊണ്ട് ഒരു പെണ്ണിനെ വളച്ച കഥ, 'പ്രേമനെയ്യപ്പം'; 'ഒരു തെക്കന്‍ തല്ലുകേസ്' പ്രൊമോ ഗാനം

അന്‍വര്‍ അലിയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ജസ്റ്റിന്‍ വര്‍ഗീസ് ആണ്

21 Aug 2022 12:06 PM GMT
ഫിൽമി റിപ്പോർട്ടർ

നെയ്യപ്പം കൊണ്ട് ഒരു പെണ്ണിനെ വളച്ച കഥ, പ്രേമനെയ്യപ്പം; ഒരു തെക്കന്‍ തല്ലുകേസ് പ്രൊമോ ഗാനം
X

ബിജു മേനോന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം 'ഒരു തെക്കന്‍ തല്ല് കേസി'ലെ പ്രൊമോ വീഡിയോ ഗാനം പുറത്തുവിട്ടു. 'പ്രേമനെയ്യപ്പം' എന്ന ഗാനം ആലപിച്ചിരിക്കുന്നത് ജസ്റ്റിന്‍ വര്‍ഗീസ് ആണ്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നതും ജസ്റ്റിന്‍ വര്‍ഗീസ് തന്നെയാണ്.

എണ്‍പതുകളുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം അഞ്ചുതെങ്ങ് തീരദേശത്ത് നടക്കുന്ന പ്രഭക്കുട്ടനും സുശീലയുമായുള്ള നഷ്ടപ്രണയത്തിന്റെ കഥയാണ് പ്രൊമോ ഗാനത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. പഴയകാല ഗാനങ്ങളെ അനുസ്മരിപ്പിക്കുന്ന വരികള്‍ക്ക് ആധുനിക സംഗീതോപകരണങ്ങളുടെ പിന്‍ബലത്തോടെയാണ് സംഗീതം നല്‍കി അവതരിപ്പിച്ചിരിക്കുന്നത്.

ജി ആര്‍ ഇന്ദുഗോപന്റെ 'അമ്മിണിപ്പിള്ള വെട്ടുകേസ്' എന്ന കഥയെ ആസ്പദമാക്കി രാജേഷ് പിന്നാടനാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മെഹ്ത, സി വി സാരഥി എന്നിവരാണ് നിര്‍മ്മാണം. മധു നീലകണ്ഠന്‍ ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

പത്മപ്രിയ നായികയാവുന്ന ചിത്രത്തില്‍ യുവതാരങ്ങളായ റോഷന്‍ മാത്യുവും നിമിഷ സജയനും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഖില്‍ കവലയൂര്‍, അശ്വത് ലാല്‍, റെജു ശിവദാസ്, അരുണ്‍ പാവുമ്പ, അസീസ് നെടുമങ്ങാട്, പ്രമോദ് വെളിയനാട്, പ്രശാന്ത് മുരളി, അച്യുതാനന്ദന്‍, ശശി വാളൂരാന്‍, നീരജ രാജേന്ദ്രന്‍, ജയരാജ് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.

Story Highlights; Oru Thekkan Thallu Case promo video song

Next Story