സിത്താരയുടെ ശബ്ദത്തില്‍ 'ഇല പെയ്ത് മൂടുമീ' ; 'എല്ലാം ശരിയാകും' പുതിയ ഗാനം പുറത്തിറങ്ങി
ഹരിനാരായണന്റെ വരികള്‍ക്ക് ഔസേപ്പച്ചനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്
31 Oct 2021 10:05 AM GMT
ഫിൽമി റിപ്പോർട്ടർ

ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന 'എല്ലാം ശരിയാകും' എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ആസിഫ് അലിയും രജിഷ വിജയനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ഇലപെയ്തു മൂടുമീ എന്ന തുടങ്ങുന്ന ഗാനം സിത്താര കൃഷ്ണകുമാറാണ് പാടിയിരിക്കുന്നത്.
കവിതയുടെ രൂപത്തിലാണ് ഗാനം. ഹരിനാരായണന്റെ വരികള്‍ക്ക് ഔസേപ്പച്ചനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യത്തെ 'പിന്നെന്തേ എന്തേ മുല്ലേ' ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു. ഔസേപ്പച്ചന്‍ സംഗീത സംവിധാനം ചെയ്യുന്ന 200ാം ചിത്രമാണ് ഇത്.
കലാഭവന്‍ ഷാജോണ്‍, സിദ്ദിഖ്, സുധീര്‍ കരമന, ജോണി ആന്റണി, ജെയിംസ് ഏലിയ, ജോര്‍ഡി പൂഞ്ഞാര്‍, സേതുലക്ഷ്മി, മഹാനദി ഫെയിം തുളസി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തോമസ് തിരുവല്ല ഫിലിംസ്, ഡോക്ടര്‍ പോള്‍സ് എന്റര്‍ടെയ്ന്‍മെന്റ് എന്നീ ബാനറുകളില്‍ തോമസ് തിരുവല്ല, ഡോക്ടര്‍ പോള്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ശ്രീജിത്ത് നായരാണ് ഛായാഗ്രഹണം. സത്യം ഓഡിയോസ് ആണ് ഗാനങ്ങള്‍ അവതരിപ്പിക്കുന്നത്. നവംമ്പര്‍ 19ന് സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ചിത്രം തിയറ്ററുകളിലെത്തിക്കും.