'നാന് പിഴൈ' കവറുമായി കൃഷ്ണ പ്രഭ; വ്യത്യസ്തമെന്ന് സംഗീതാസ്വാദകര്‍
നോയിസ് ഗേറ്റ് സ്റ്റുഡിയോ ആണ് കവര്‍ സോങ്ങ് ഒരുക്കിയിരിക്കുന്നത്
10 April 2022 1:46 PM GMT
ഫിൽമി റിപ്പോർട്ടർ

റിലീസ് ചെയ്ത് മാസങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴും ആസ്വാദകര്‍ വീണ്ടും കേള്‍ക്കാന്‍ കൊതിക്കുന്ന ഗാനമാണ് 'കാതുവാക്കിലേ രണ്ടു കാതല്‍' എന്ന തമിഴ് ചിത്രത്തിലെ 'നാന് പിഴൈ'. ഈ പാട്ടിന് കവര്‍ പാടിയിരിക്കുകയാണ് അഭിനേത്രിയും നര്‍ത്തകിയും വ്ളോഗറുമായ കൃഷ്ണ പ്രഭ. ഏവരുടെയും പ്രിയപ്പെട്ട ഗാനത്തെ തന്റെ ശബ്ദത്തില്‍ വീണ്ടും ഇമ്പമുളളതാക്കിയ കൃഷ്ണ പ്രഭയെ പ്രശംസിച്ച് സംഗീതാസ്വാദകര്‍ സമൂഹമാധ്യമങ്ങളിലെത്തുന്നുണ്ട്.
നോയിസ് ഗേറ്റ് സ്റ്റുഡിയോ ആണ് കവര്‍ സോങ്ങ് ഒരുക്കിയിരിക്കുന്നത്. ക്രിയേറ്റീവ് ഹെഡ് ഡെന്‍സണ്‍ ഡൊമനിക് ആണ്. മനു മധു എഡിറ്റിങ് നിര്‍വഹിച്ച കവര്‍ സോങ്ങിനുവേണ്ടി ക്യാമറ ചെയ്തത് ശ്രീരാഗ് മാങ്ങാട്ട് ആണ്. കവര്‍ സോങ്ങിന്റെ പ്രോഗ്രാമിംഗ് ആന്റ് മിക്സിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത് ശ്യാം ലാല്‍ ആണ്. കൂടാതെ വിഷ്ണു പി.വി, സനീഷ് എം.എസ് (ഡിജിറ്റല്‍ എഫ് എക്സ്), നിതിന്‍, ജിതിന് കച്ചിലാട്ട്, ദിനേഷ് ഡി എന്നിവരാണ് കവര്‍ സോങ്ങിന്റെ പിന്നണിയിൽ പ്രവര്‍ത്തിച്ചിട്ടുളളത്.
Story highlights: Naan Pizhai Cover version by Krishna prabha