Top

പഞ്ചാബി സ്റ്റൈൽ പാട്ടിനൊപ്പം മോഹൻലാലിന്റെ എനർജിറ്റിക്ക് ഡാൻസ്; മോൺസ്റ്റർ 'ഗൂം ഗൂം' സോങ്

ഒക്ടോബർ 21-ന് ദീപാവലി റിലീസായാണ് സിനിമ എത്തുക.

15 Oct 2022 1:13 PM GMT
ഫിൽമി റിപ്പോർട്ടർ

പഞ്ചാബി സ്റ്റൈൽ പാട്ടിനൊപ്പം മോഹൻലാലിന്റെ എനർജിറ്റിക്ക് ഡാൻസ്; മോൺസ്റ്റർ ഗൂം ഗൂം സോങ്
X

മോഹൻലാൽ നായകനാകുന്ന ചിത്രം 'മോൺസ്റ്ററി'ലെ ആദ്യഗാനം റിലീസ് ചെയ്തു. 'ഗൂം ഗൂം' എന്ന് തുടങ്ങുന്ന ഗാനം ദീപക് ദേവ് ആണ് ഒരുക്കിയിരിക്കുന്നത്. മോഹൻലാലിന്റെ എനർജിറ്റിക്ക് ഡാൻസിനൊപ്പമുള്ള ഗാനം ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കഴിഞ്ഞു.


ഒക്ടോബർ 21-ന് ദീപാവലി റിലീസായാണ് സിനിമ എത്തുക. സസ്പെൻസ് ത്രില്ലറായൊരുങ്ങുന്ന സിനിമയുടെ സംവിധാനം വൈശാഖാണ്. ഏറെ വെല്ലുവിളികള്‍ സിനിമയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നും മറ്റ് സിനിമകളെ അപേക്ഷിച്ച് മോണ്‍സ്റ്ററിന് വിപുലമായ പോസ്റ്റ് പ്രൊഡക്ഷന്‍ ആവശ്യമായിരുന്നു എന്നും സംവിധായകന്‍ വൈശാഖ് പറഞ്ഞിരുന്നു.

'പുലിമുരുകന്‍' സിനിമയിലൂടെ വൈശാഖ് എന്ന സംവിധായകൻ പ്രേക്ഷകർക്ക് നൽകിയ ആവേശം തന്നെയാണ് മോൺസ്റ്ററിന്റെ പ്രതീക്ഷകൾ കൂട്ടുന്നതും. അവരുടെ പ്രതീക്ഷകള്‍ സിനിമയുടെ മേക്കിംഗിനെയോ അതിന്റെ കഥയെയോ ബാധിക്കരുതെന്ന് തങ്ങള്‍ക്ക് നിര്‍ബന്ധമായിരുന്നു എന്നും സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടാത്തതിന്റെ കാരണങ്ങളിലൊന്നും അത് തന്നെയാണ് എന്നാണ് വൈശാഖ് സിനിമയെ കുറിച്ച് പറഞ്ഞത്.

ഉദയ്കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. പുലിമുരുകന്റെയും തിരക്കഥ ഉദയ്കൃഷ്ണയുടേതായിരുന്നു. തെലുങ്ക് നടന്‍ മോഹന്‍ബാബുവിന്റെ മകളും നടിയുമായ ലക്ഷ്മി മഞ്ജുവാണ് നായിക. ലക്ഷ്മിയുടെ ആദ്യ മലയാള സിനിമ കൂടിയാണിത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്.

story highlights: mohanlal movie monster first song released

Next Story