'ഉയിരേ'; ഷാൻ റഹ്മാൻ മാജിക്ക്; മിന്നൽ മുരളിയിലെ ഗാനം
സിനിമ ഡിസംബര്‍ 24ന് നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യും.
23 Nov 2021 12:53 PM GMT
ഫിൽമി റിപ്പോർട്ടർ

ടൊവിനോ തോമസ് നായകനാകുന്ന ചിത്രം മിന്നൽ മുരളിയിലെ പുതിയ ഗാനമെത്തി. ഉയിരേ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോയാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്.
ഷാൻ റഹ്മാനാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നൽ മുരളി സൂപ്പർഹീറോ ചിത്രമാണ്. സിനിമ ഡിസംബര്‍ 24ന് നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യും.
അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, ബൈജു, ഫെമിന എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ജിഗര്‍തണ്ട, ജോക്കര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഗുരു സോമസുന്ദരവും മിന്നല്‍ മുരളിയില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സമീര്‍ താഹിറാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.സംഘട്ടനരംഗങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത് ബാറ്റ്മാന്‍, ബാഹുബലി, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച വ്ലാഡ് റിംബര്‍ഗ് ആണ്.
കലാസംവിധാനം മനു ജഗത്.ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണ് . വിഎഫ്എക്സിനും ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വിഎഫ്എക്സ് സൂപ്പര്‍വൈസര്‍ ആന്‍ഡ്രൂ ഡിക്രൂസ് ആണ്. ഗോദയ്ക്ക് ശേഷം ടൊവിനോയും ബേസില്‍ ജോസഫും ഒരുമിക്കുന്ന ചിത്രമാണ് മിന്നല്‍ മുരളി. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മ്മാണം.