Top

'പ്രണയമെന്നൊരു വാക്ക്...'; 'മേരി ആവാസ് സുനോ'യിലെ ​പുതിയ ഗാനം

പ്രജേഷ് സെൻ സംവിധാനം ചെയ്ത മേരി ആവാസ് സുനോ മെയ് 13ന് തിയറ്ററുകളിലെത്തും.

12 May 2022 11:47 AM GMT
ഫിൽമി റിപ്പോർട്ടർ

പ്രണയമെന്നൊരു വാക്ക്...; മേരി ആവാസ് സുനോയിലെ ​പുതിയ ഗാനം
X

മഞ്ജു വാര്യരും ജയസൂര്യയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം 'മേരി ആവാസ് സുനോ'യിലെ പുതിയ ഗാനമെത്തി. 'പ്രണയമെന്നൊരു വാക്ക്' എന്ന് തുടങ്ങുന്ന ഗാനം എം ജയചന്ദ്രനാണ് ഒരുക്കിയിരിക്കുന്നത്. ഹരിനാരായണന്റെ വരികൾക്ക് ശബ്​ദം നൽകിയിരിക്കുന്നത് ആനി ആമിയാണ്.

പ്രജേഷ് സെൻ സംവിധാനം ചെയ്ത മേരി ആവാസ് സുനോ മെയ് 13ന് തിയറ്ററുകളിലെത്തും. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി.രാകേഷ് ആണ് ചിത്രത്തിന്‍റെ നിർമാണം. രജപുത്ര റിലീസ് ആണ് വിതരണം. ക്യാപ്റ്റൻ, വെള്ളം എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് മേരി ആവാസ് സുനോ. തിരക്കഥയൊരുക്കിയിരിക്കുന്നതും പ്രജേഷ് ആണ്.

ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി. ജോണി ആന്‍റണി,ഗൗതമി നായർ, സോഹൻ സീനുലാൽ, സുധീർ കരമന,ജി.സുരേഷ് കുമാർ, ദേവി അജിത്, മിഥുൻ വേണുഗോപാൽ , മാസ്റ്റർ അർചിത് അഭിലാഷ്, ആർദ്ര അഭിലാഷ് എന്നിവരും അഭിനയിച്ചിരിക്കുന്നു.ഹിപ്പോ പ്രൈം മീഡിയ ആന്റ് നെറ്റ് വർക്ക് ആണ് ചിത്രത്തിന്റെ ഇന്റർനാഷണൽ വിതരണം. ആൻ സരിഗ, വിജയകുമാർ പാലക്കുന്ന് എന്നിവർ സഹനിർമാതാക്കളാണ്. എഡിറ്റിങ് ബിജിത് ബാല. പ്രൊജക്ട് ഡിസൈനർ ബാദുഷ.എൻ.എം. ക്യാമറ സെക്കന്റ് യൂണിറ്റ്- നൗഷാദ് ഷെരീഫ്, കലാസംവിധാനം- ത്യാഗു തവനൂർ,പ്രൊഡക്ഷൻ കൺട്രോളർ- ജിത്ത് പിരപ്പൻകോട്.

മേക്കപ്പ്- പ്രദീപ് രംഗൻ,കിരൺ രാജ് വസ്ത്രാലങ്കാരം- അക്ഷയ പ്രേംനാഥ്, സമീറ സനീഷ്, സരിത ജയസൂര്യ. സൗണ്ട് ഡിസൈൻ - അരുണ വർമ, പശ്ചാത്തലസംഗീതം- യാക്സൺ ഗ്യാരി പെരേര, നേഹ നായർ, വിഎഫ്എക്സ്- നിഥിൻ റാം ഡിഐ-മോക്ഷ പോസ്റ്റ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ജിബിൻ ജോൺ, അസോസിയേറ്റ് ഡയറക്ടേഴ്സ്- വിഷ്ണു രവികുമാർ, ഷിജു സുലൈഖ ബഷീർ, ഡയറക്ടേഴ്സ് അസിസ്റ്റന്റ് എം.കു‍ഞ്ഞാപ്പ, സ്ക്രിപ്റ്റ് അസോസിയേറ്റ് -വിനിത വേണു, സ്റ്റിൽസ്- ലെബിസൺ ഗോപി, പിആർഒ -വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഡിസൈൻ-താമിർ ഓകെ.

story highlights: meri aava suno movie starring manju warrier and jayasurya song released

Next Story