Top

'ചുണ്ടെലി ചുരുണ്ടെലി ചുണ്ടുമ്മേല്‍ ചുവന്നെലി'; 'മ്യാവു' പ്രെമോ ഗാനം

സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗീസാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

5 Dec 2021 10:23 AM GMT
ഫിൽമി റിപ്പോർട്ടർ

ചുണ്ടെലി ചുരുണ്ടെലി ചുണ്ടുമ്മേല്‍ ചുവന്നെലി; മ്യാവു പ്രെമോ ഗാനം
X

സൗബിന്‍ ഷാഹിര്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം 'മ്യാവു'വിന്റെ പ്രെമോ ഗാനം പുറത്തുവിട്ടു. 'ചുണ്ടെലി ചുരുണ്ടെലി ചുണ്ടുമ്മേല്‍ ചുവന്നെലി' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സൗബിന്‍ തന്നെയാണ്. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗീസാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ചിത്രം 24ന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

ലാല്‍ ജോസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സൗബിന്‍ ഷാഹിറിന് പുറമെ മംമ്ത മോഹന്‍ദാസ്, ഹരിശ്രീ യൂസഫ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു പൂച്ചയും സിനിമയില്‍ പ്രധാന കഥാപാത്രമാണെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പറഞ്ഞിരുന്നു.


ഗള്‍ഫില്‍ ജീവിക്കുന്ന ഒരു സാധാരണ കുടുംബത്തിന്റെ കഥ പറയുന്ന ചിത്രമാണ് 'മ്യാവു'. പൂര്‍ണമായും യുഎഇയില്‍ ചിത്രീകരിക്കുന്ന ചിത്രമാണിത്. 'അറബിക്കഥ', 'ഡയമണ്ട് നെക്ലേസ്', 'വിക്രമാദിത്യന്‍' എന്നീ സൂപ്പര്‍ഹിറ്റ് വിജയ് ചിത്രങ്ങള്‍ക്ക് ശേഷം ലാല്‍ജോസിനു വേണ്ടി ഡോ. ഇക്ബാല്‍ കുറ്റിപ്പുറമാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ്സ് തിരുവല്ല നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മല്‍ ബാബു നിര്‍വഹിക്കുന്നു. ലൈന്‍ പ്രൊഡ്യുസര്‍വിനോദ് ഷൊര്‍ണ്ണൂര്‍, കലഅജയന്‍ മങ്ങാട്, മേക്കപ്പ്ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യൂം ഡിസൈന്‍സമീറ സനീഷ്, സ്റ്റില്‍സ്ജയപ്രകാശ് പയ്യന്നൂര്‍, എഡിറ്റര്‍രഞ്ജന്‍ എബ്രാഹം,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍രഘു രാമ വര്‍മ്മ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍രഞ്ജിത്ത് കരുണാകരന്‍. വാര്‍ത്ത പ്രചരണം എ എസ് ദിനേശ്.


Next Story

Popular Stories