Top

'ഓനാ ഹിജാബിയെ കിനാവു കണ്ട്'; ലാൽജോസ് ചിത്രം 'മ്യാവൂ' ഗാനമെത്തി

അഥീഫ് മുഹമ്മദ് ആണ് ആലപിച്ചിരിക്കുന്നത്.

21 Nov 2021 12:51 PM GMT
ഫിൽമി റിപ്പോർട്ടർ

ഓനാ ഹിജാബിയെ കിനാവു കണ്ട്; ലാൽജോസ് ചിത്രം മ്യാവൂ ഗാനമെത്തി
X

ലാൽജോസ് സംവിധസാനം ചെയ്യുന്നാണ് പുതിയ ചിത്രം മ്യാവൂവിലെ വീഡിയോ ഗാനമെത്തി. 'ഓനാ ഹിജാബിയെ കിനാവു കണ്ട്' എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്.

ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ കോയയാണ്. ജസ്റ്റിന്‍ വര്‍ഗീസിന്റേതാണ് സംഗീതം. അഥീഫ് മുഹമ്മദ് ആണ് ആലപിച്ചിരിക്കുന്നത്.

'അറബിക്കഥ', 'ഡയമണ്ട് നെക്ലേസ്', 'വിക്രമാദിത്യന്‍' എന്നീ സൂപ്പര്‍ഹിറ്റ് വിജയ് ചിത്രങ്ങള്‍ക്ക് ശേഷം ലാല്‍ജോസിനു വേണ്ടി ഡോ. ഇക്ബാല്‍ കുറ്റിപ്പുറമാണ് തിരക്കഥ എഴുതിയിരിക്കുന്നത്. സിനിമയില്‍ സൗബിന്‍ ഷാഹിര്‍, മംമ്ത മോഹന്‍ദാസ്, ഹരിശ്രീ യൂസഫ് എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു പൂച്ചയും പ്രധാന കഥാപാത്രമാണെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പറഞ്ഞിരുന്നു.

ഗള്‍ഫില്‍ ജീവിക്കുന്ന ഒരു സാധാരണ കുടുംബത്തിന്റെ കഥ പറയുന്ന ചിത്രമാണ് 'മ്യാവു'. പൂര്‍ണമായും യുഎഇയില്‍ ചിത്രീകരിക്കുന്ന ചിത്രമാണ് 'മ്യാവു'. തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ്സ് തിരുവല്ല നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മല്‍ ബാബു നിര്‍വഹിക്കുന്നു.

സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസ്സ് സംഗീതം പകരുന്നു. ലൈന്‍ പ്രൊഡ്യുസര്‍-വിനോദ് ഷൊര്‍ണ്ണൂര്‍, കല-അജയന്‍ മങ്ങാട്, മേക്കപ്പ്-ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യൂം ഡിസൈന്‍-സമീറ സനീഷ്, സ്റ്റില്‍സ്-ജയപ്രകാശ് പയ്യന്നൂര്‍, എഡിറ്റര്‍-രഞ്ജന്‍ എബ്രാഹം,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രഘു രാമ വര്‍മ്മ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രഞ്ജിത്ത് കരുണാകരന്‍. വാര്‍ത്ത പ്രചരണം എ എസ് ദിനേശ്.


Next Story

Popular Stories