Top

'ആകാശ ദീപങ്ങൾ സാക്ഷി..' മായാതെ പുത്തഞ്ചേരി

മലയാളികൾ അവരുടെ പ്രണയത്തിലും വിരഹത്തിലും സന്തോഷത്തിലും പാടി ആസ്വദിച്ച ഗാനങ്ങളിൽ ചിലത്

10 Feb 2022 7:14 AM GMT
ഫിൽമി റിപ്പോർട്ടർ

ആകാശ ദീപങ്ങൾ സാക്ഷി.. മായാതെ പുത്തഞ്ചേരി
X

'മലയാള ഭാഷ ഉള്ളിടത്തോളം, അതിലെ പദ സമ്പത് ഉള്ളിടത്തോളം, ഞാൻ പാട്ടെഴുതി ജീവിക്കും' എന്ന് പറഞ്ഞ കവിയാണ് ഗിരീഷ് പുത്തഞ്ചേരി. ഗിരീഷ് പുത്തഞ്ചേരിയുടെ ഓർമ്മകൾ ഒരു പതിറ്റാണ്ട് പിന്നിടുമ്പോൾ ഇന്നും മലയാളികളുടെ ചുണ്ടിൽ, ദൈനം ദിന ജീവിതത്തിൽ, അദ്ദേഹത്തിന്റെ കാവ്യ ഭാവന നിലകൊള്ളുന്നു. അത്തരത്തിൽ മലയാളികൾ അവരുടെ പ്രണയത്തിലും വിരഹത്തിലും സന്തോഷത്തിലും പാടി ആസ്വദിച്ച ഗാനങ്ങളിൽ ചിലത്.

കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്

കമലിന്റെ സംവിധാനത്തിൽ 1997ൽ പുറത്തിറങ്ങിയ ചിത്രമാണ് 'കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്'. ജയറാം, മഞ്ജു വാര്യർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രത്തിന്റെ കഥ രഞ്ജിത്താണ് എഴുതിയിരിക്കുന്നത്. ഈ ചിത്രത്തിലെ 'പിന്നെയും പിന്നെയും ആരോ..' എന്ന ഗാനം ഇന്നും പ്രേക്ഷരുടെ ഇഷ്ടഗാനങ്ങളിൽ ഒന്നാണ്. പുത്തഞ്ചേരിയുടെ വരികൾക്ക് വിദ്യാസാഗറാണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. 'പിന്നെയും പിന്നെയും' എന്ന ഗാനത്തിന് മികച്ച ഗാനരചയിതാവിനുള്ള കേരളം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഗിരീഷ് പുത്തഞ്ചേരിക്ക് ലഭിച്ചിട്ടുണ്ട്.

ചന്ദ്രലേഖ

പ്രിയദർശന്റെ സംവിധാനത്തിൽ ഫാസിൽ നിർമ്മിച്ച് 1997 ൽ പുറത്തിറങ്ങിയ ചിത്രമാണ് ചന്ദ്രലേഖ. നീണ്ട ഇടവേളയ്ക്ക് ശേഷം ശ്രീനിവാസൻ - മോഹൻലാൽ ജോടികളുടെ തിരിച്ചുവരവായിരുന്നു ഈ ചിത്രം. ചിത്രത്തിലെ പാട്ടുകളെല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു. 'താമരപ്പൂവിൽ വാഴും ദേവിയല്ലോ നീ..', 'അപ്പുക്കുട്ടാ തൊപ്പിക്കാരാ', 'അമ്മൂമ്മക്കിളി വായാടി', 'മാനത്തെ ചന്ദിരനൊത്തൊരു..' തുടങ്ങിയ സിനിമയിലെ എല്ലാ ഗാനങ്ങൾക്കും വരികൾ എഴുതിയതും ഗിരീഷ് പുത്തഞ്ചേരിയാണ്.

ആറാം തമ്പുരാൻ

ഷാജി കൈലാസിന്റെ സംവിധാനത്തിൽ മോഹൻലാൽ ടൈറ്റിൽ റോളിലെത്തിയ ചിത്രമാണ് 1997-ൽ റീലീസ് ചെയ്ത 'ആറാം തമ്പുരാൻ'. സിനിമ പോലെ തന്നെ അതിലെ ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. 'ഹരിമുരളീരവം..', 'പാടി തൊടിയിലേതോ..' എന്ന് തുടങ്ങുന്ന ഗാനവും പുത്തഞ്ചേരിയുടെ വരികളിൽ നിന്നുണ്ടായതാണ്.

സമ്മർ ഇൻ ബത്‌ലഹേം

സിബി മലയിലിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, ജയറാം, മോഹൻലാൽ, മഞ്ജു വാര്യർ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1998-ൽ പുറത്തിറങ്ങിയ ചിത്രമാണ് 'സമ്മർ ഇൻ ബത്‌ലഹേം.' സിനിമയിലെ 'എത്രയോ ജന്മമായ്..' എന്ന് തുടങ്ങുന്ന ഗാനം ഇന്നും പ്രാണഗാനങ്ങളുടെ ഇടയിൽ പ്രതിഷ്ഠനേടുന്നതാണ്. കൂടാതെ 'ചൂളമടിച്ചു കറങ്ങി നടക്കും..', 'ഒരു രാത്രി കൂടി വിടവാങ്ങവേ..' എന്ന ഗാനങ്ങളും ശ്രദ്ധേയമാണ്.

കന്മദം

ലോഹിതദാസിന്റെ സംവിധാനത്തിൽ മോഹൻലാൽ, ലാൽ, മഞ്ജു വാര്യർ, കെ.പി.എ.സി. ലളിത എന്നിവർ പ്രധാനവേഷങ്ങളിലെത്തി 1998 -ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് 'കന്മദം'. ചിത്രത്തിലെ 'മൂവന്തി താഴ്വരയിൽ..', 'മഞ്ഞക്കിളിയുടെ മൂളി പാട്ടുണ്ടെ..' തുടങ്ങിയ ഗാനങ്ങൾക്ക് പുത്തഞ്ചേരിയുടെ വരികൾക്ക് രവീന്ദ്രൻ ആണ് സംഗീതം.

ഇത് കൂടാതെ 1998ൽ പുറത്തിറങ്ങിയ 'പ്രണയവർണങ്ങൾ' എന്ന ചിത്രത്തിലെ 'ഒത്തിരി ഒത്തിരി സ്വപ്‌നങ്ങൾ..', 'ആരോ വിരൽ നീട്ടി..' എന്നീ ഗാനങ്ങൾക്ക് സംഗീതം നിർവഹിച്ചത് ഗിരീഷ് പുത്തഞ്ചേരിക്കൊപ്പം വിദ്യാസാഗർ ആണ്. ജോണിവാക്കർ ചിത്രത്തിന് വേണ്ടി 'ശാന്തമീ രാത്രിയിൽ..' എന്ന ഗാനം ഗിരീഷ് പുത്തഞ്ചേരിയുടെ ആദ്യത്തെ മാസ്റ്റർപീസ് ഗാനമാണ്. സൂര്യ കിരീടം വീണുടഞ്ഞു, മേട പൊന്നണിയും - 'ദേവാസുരം', കറുത്ത പെണ്ണെ നിന്നെ, കള്ളി പൂങ്കുയിലേ - 'തേന്മാവിൻ കൊമ്പത്ത്', ചിങ്കാര കിന്നാരം, നിലാവേ മായുമോ - 'മിന്നാരം', തുടങ്ങി പ്രേക്ഷകർ ഹൃദയത്തിലേറ്റിയ ഗാനങ്ങൾ പുത്തഞ്ചേരിയുടെ സൃഷ്ടിയാണ്.

2001ൽ മികച്ച ഗാനരചയിതാവിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ ചിത്രമായിരുന്നു 'രാവണപ്രഭു' എന്ന ചിത്രത്തിലെ 'ആകാശ ദീപങ്ങൾ സാക്ഷി...' എന്ന ഗാനം. 2002ൽ 'നന്ദനം' സിനിമയ്ക്ക് വേണ്ടി 'കാർമുകിൽ വർണ്ണന്റെ ചുണ്ടി..' എന്ന ഗാനത്തിന്റെ വരികൾക്കും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയിരുന്നു.

Next Story