അർജുനൊപ്പം ചുവടുവെച്ച് മോഹൻലാൽ; 'ഇളവെയില്‍ അലകളില്‍'; മരക്കാറിലെ പുതിയ വീഡിയോ ഗാനം
എം ജി ശ്രീകുമാറും ശ്രേയ ഘോഷാലും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
10 Dec 2021 12:54 PM GMT
ഫിൽമി റിപ്പോർട്ടർ

മോഹനലാൽ നായകനായ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തിലെ പുതിയ ഗാനമെത്തി. 'ഇളവെയില്‍ അലകളില്‍' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് റിലീസ് ചെയ്തിരിക്കുന്നത്. റോണി റാഫേല്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് റോണി റാഫേലാണ്. എം ജി ശ്രീകുമാറും ശ്രേയ ഘോഷാലും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഡിസംബര്‍ രണ്ടിനാണ് ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്. കേരളത്തില്‍ മാത്രം 625 തീയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനം തുടരുകയാണ്. കേരളത്തില്‍ ഇത്രയധികം സ്‌ക്രീനുകളില്‍ ഒരു സിനിമ റിലീസ് ചെയ്യുന്നതും ഇതാദ്യമാണ്. 4100ഓളം സ്‌ക്രീനുകളിലായി 16000 ഷോയാണുള്ളത്. റിസര്‍വേഷനിലൂടെ മാത്രം ചിത്രം 100 കോടി കളക്ട് ചെയ്തു കഴിഞ്ഞുവെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ്, അര്‍ുന്‍, പ്രഭു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. സിദ്ധാര്‍ഥ് പ്രിയദര്‍ശനനാണ് വിഎഫ്എക്‌സ് ചെയ്തിരിക്കുന്നത്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് രാഹുല്‍ രാജാണ്.