Top

മഞ്ജു വാര്യരുടെ ആദ്യ ഇൻഡോ-അറബിക് ചിത്രം; പ്രഭുദേവ കൊറിയോഗ്രാഫിയിലുള്ള 'ആയിഷ'ലെ പാട്ടിന് പ്രത്യേകതകൾ ഏറെ

13 Oct 2022 3:01 PM GMT
ഫിൽമി റിപ്പോർട്ടർ

മഞ്ജു വാര്യരുടെ ആദ്യ ഇൻഡോ-അറബിക് ചിത്രം; പ്രഭുദേവ കൊറിയോഗ്രാഫിയിലുള്ള ആയിഷലെ പാട്ടിന് പ്രത്യേകതകൾ ഏറെ
X

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന 'ആയിഷയി'ലെ ന‍ൃത്ത ​ഗാനം പുറത്തിറങ്ങി. നേരത്തെ പുറത്തിറങ്ങിയ പാട്ടിന്റെ പ്രൊമോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ആദ്യ ഇൻഡോ-അറബിക് ചിത്രം കൂടിയാണ് ആയിഷ. പ്രഭുദേവയുടെ കൊറിയോഗ്രാഫിയിൽ ഇറങ്ങിയ നൃത്ത ​ഗാനത്തിന്റെ ലോഞ്ച് ജിദ്ദയിൽ വച്ചാണ് നടന്നത്.

ബി കെ ഹരിനാരായണൻ,ഡോ നൂറ അൽ മർസൂഖി(അറബിക്) എന്നിവരുടെ വരികൾക്ക് എം ജയചന്ദ്രൻ സംഗീതം പകർന്ന് അഹി അജയൻ ആണ് "കണ്ണില് കണ്ണില്..." ആലപിച്ചിരിക്കുന്നത്. പ്രഭുദേവയുടെ നൃത്ത ചുവടുകൾക്ക് മഞ്ജു വാര്യറുടെ മികച്ച പെർഫോമൻസാണ് വീഡിയോ ​ഗാനം. ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിൽ നിന്നാണ് ഈ ഗാനത്തിന്റെ ലൈവ് മ്യൂസിക് ചിട്ടപ്പെടുത്തിയിരിക്കുന്നതു എന്ന പ്രത്യേകത കൂടിയുണ്ട്.

അറബിക് മലയാളം ഭാഷകളിൽ ചിത്രീകരിച്ച സിനിമയിലെ എഴുപതു ശതമാനത്തോളം അഭിനേതാക്കളും മറ്റു രാജ്യക്കാരാണ്. ഒരു ലോക സിനിമയുടെ നിലവാരത്തിലാണ് ആയിഷ ചിത്രീകരിച്ചിട്ടുള്ളത്. അറബ് രാജ്യങ്ങളിൽ അറബിക് ഭാഷയിൽ തന്നെ ആകും സിനിമ റിലീസ് ആകുന്നതു. ആദ്യമായാണ് ഒരു ഇന്ത്യൻ സിനിമയ്ക്ക് ഇത്തരം ഒരു വേദി സൗദി അറേബ്യയിൽ ലഭിക്കുന്നത് എന്നതും മറ്റൊരു പ്രത്യേകതയാണ്.


മഞ്ജു വാര്യര്‍ക്കു പുറമെ രാധിക, സജ്‌ന, പൂര്‍ണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യു.എ.ഇ.), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ്), സറഫീന (നൈജീരിയ), സുമയ്യ (യമന്‍), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും അണിനിരക്കുന്നു.' ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയ നിര്‍മ്മിക്കുന്നു. ഫെദര്‍ ടച്ച് മൂവി ബോക്‌സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്‌സിറ്റ് സിനിമാസ്, മൂവി ബക്കറ്റ് എന്നീ ബാനറുകളില്‍ ശംസുദ്ധീന്‍, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി, ബിനീഷ് ചന്ദ്രൻ എന്നിവരാണ് ഈ ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ.

ഛായാഗ്രഹണം വിഷ്ണു ശര്‍മ നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍- അപ്പു എന്‍. ഭട്ടതിരി, കല- മോഹന്‍ദാസ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, ചമയം-റോണക്‌സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ്- ബിനു ജി. , ശബ്ദ സംവിധാനം- വൈശാഖ്, സ്റ്റില്‍- രോഹിത് കെ. സുരേഷ്, ലൈന്‍ പ്രൊഡ്യൂസര്‍- റഹിം പി.എം.കെ., പി.ആര്‍.ഒ.- എ.എസ്. ദിനേശ്, ശബരി.

Story highlight: Manju Warrier's first Indo-Arabic film video song from 'Ayisha ' released

Next Story