Top

'മാമാ' ചായേൽ ഉറുമ്പ്'; 'പീസ്' ആദ്യ ഗാനത്തിൽ തകർത്ത് ജോജുവും ആശ ശരത്തും

മലയാളം, തമിഴ്‌, തെലുങ്ക്‌, ഹിന്ദി, കന്നട ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്

23 Jan 2022 5:11 PM GMT
ഫിൽമി റിപ്പോർട്ടർ

മാമാ ചായേൽ ഉറുമ്പ്; പീസ് ആദ്യ ഗാനത്തിൽ തകർത്ത് ജോജുവും ആശ ശരത്തും
X

ജോജു ജോർജ് നായകനായെത്തുന്ന പുതിയ ചിത്രം 'പീസി'ന്റെ 'മാമാ ചായേൽ ഉറുമ്പ്' ആദ്യ ഗാനത്തിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ഒരു സറ്റയർ ഗാനമാണ് ഇത്. ചിത്രത്തിന്റെ സംവിധായകൻ സൻഫീർ കെ തന്നെ വരികൾ എഴുതി ജുബൈർ മുഹമ്മദാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ഷഹബാസ് അമനാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഹൈപ്പർലിങ്ക് എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന ഒരു പരീക്ഷണ സിനിമ കൂടിയാണ് ഇത്. മലയാളം, തമിഴ്‌, തെലുങ്ക്‌, ഹിന്ദി, കന്നട ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. ആശ ശരത്ത് ജോജു ജോഡികൾക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകർ നൽകുന്നത്.

ജോജു ജോർജിനെയും ആശ ശരത്തിനെയും കൂടാതെ രമ്യാ നമ്പീശൻ, അതിഥി രവി, സിദ്ധിഖ്, ഷാലു റഹീം, അർജുൻ സിങ്, വിജിലേഷ്, മാമുക്കോയ, അനിൽ നെടുമങ്ങാട് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കാർലോസ് എന്ന ഡെലിവറി പാർട്ണറുടെ ജീവിതവും, അദ്ദേഹത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന ചില സംഭവങ്ങളുമാണ്‌ പീസ് എന്ന ചിത്രം.

ഛായാഗ്രഹണം: ഷമീർ ജിബ്രാൻ, സ്ക്രിപ്റ്റ് അസിസ്റ്റൻ്റ്: അനന്ത കൃഷ്ണൻ, ചിത്രസംയോജനം: നൗഫൽ അബ്ദുള്ള, അസോസിയേറ്റ്‌ ക്യാമറ: ഉണ്ണി പാലോട്, ആർട്ട്: ശ്രീജിത്ത് ഓടക്കാലി, പ്രൊജക്ട് ഡിസൈനർ: ബാദുഷ എൻ.എം, സൗണ്ട് ഡിസൈൻ: അജയൻ അദത്, വസ്ത്രാലങ്കാരം: ജിഷാദ്‌ ഷംസുദ്ദീൻ, മേക്കപ്പ്: ഷാജി പുൽപ്പള്ളി, ഷമീർ, ജോ.


Next Story