Top

'ചോലപ്പെണ്ണേ', റഹ്മാന്‍ മാജിക്ക്; 'മലയന്‍കുഞ്ഞ്' വീഡിയോ ഗാനം

വര്‍ഷങ്ങള്‍ക്ക് ശേഷം എ ആര്‍ റഹ്മാന്‍ മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് മലയന്‍കുഞ്ഞ്

12 July 2022 1:07 PM GMT
ഫിൽമി റിപ്പോർട്ടർ

ചോലപ്പെണ്ണേ, റഹ്മാന്‍ മാജിക്ക്; മലയന്‍കുഞ്ഞ് വീഡിയോ ഗാനം
X

ഫഹദ് ഫാസില്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം 'മലയന്‍കുഞ്ഞിലെ' ലിറിക്കല്‍ വീഡിയോ ഗാനം പുറത്തുവിട്ടു. 'ചോലപ്പെണ്ണേ' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസ് ആണ്. വിനായക് ശശികുമാര്‍ ഗാനത്തിന് വരികള്‍ ഒരുക്കിയിരിക്കുന്നു. എ ആര്‍ റഹ്മാന്‍ ആണ് സംഗീത സംവിധാനം. വര്‍ഷങ്ങള്‍ക്ക് ശേഷം എ ആര്‍ റഹ്മാന്‍ മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് മലയന്‍കുഞ്ഞ്.

മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എ ആര്‍ റഹ്മാന്‍ ഒരു മലയാള ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. 'യോദ്ധ'യാണ് ഇതിന് മുന്‍പ് അദ്ദേഹം സംഗീതം നിര്‍വഹിച്ച മലയാള സിനിമ. ഒരു കല്യാണ വീട് പശ്ചാത്തലമാക്കിയാണ് ഗാനരംഗം ഒരുക്കിയിരിക്കുന്നത്. ഫഹദ് ഫാസിലും രജിഷ വിജയനുമാണ് പാട്ടിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

നവാഗതനായ സജിമോനാണ് മലയന്‍കുഞ്ഞിന്റെ സംവിധാനം. മഹേഷ് നാരായണന്‍ സിനിമയ്ക്കായി തിരക്കഥ ഒരുക്കുന്നു. ജ്യോതിഷ് ശങ്കര്‍ പ്രൊഡക്ഷന്‍ ഡിസൈനും രഞ്ജിത് അമ്പാടി മേക്കപ്പും ധന്യാ ബാലകൃഷ്ണന്‍ വസ്ത്രാലങ്കാരവും വിഷ്ണു ഗോവിന്ദ് ശ്രീശങ്കര്‍ ടീം സൗണ്ട് ഡിസൈനും നിര്‍വഹിക്കുന്നു. ജൂലൈ 22ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.പതിനാറു വര്‍ഷങ്ങള്‍ക്ക് ശേഷം ഫാസില്‍ മലയന്‍കുഞ്ഞിലൂടെ നിര്‍മാണ രംഗത്തേക്ക് തിരിച്ചുവരികയാണെന്ന പ്രത്യേകതയുമുണ്ട്. മോഹന്‍ലാല്‍ നായകനായ 'വിസ്മയത്തുമ്പത്താണ്' ഫാസില്‍ അവസാനമായി നിര്‍മ്മിച്ച ചിത്രം.ഫഹദിന്റെ ആദ്യ ചിത്രമായ 'കൈയെത്തും ദൂരത്ത്' നിര്‍മ്മിച്ചതും പിതാവ് ഫാസില്‍ തന്നെയായിരുന്നു.

Story Highlights; malayankunju lyrical video song released

Next Story

Popular Stories