Top

'മേഘജാലകം തുറന്നു നോക്കിടുന്നുവോ'; 'ലളിതം സുന്ദര'ത്തിലെ വീഡിയോ ഗാനം

4 March 2022 10:06 AM GMT
ഫിൽമി റിപ്പോർട്ടർ

മേഘജാലകം തുറന്നു നോക്കിടുന്നുവോ; ലളിതം സുന്ദരത്തിലെ വീഡിയോ ഗാനം
X

മഞ്ജു വാര്യര്‍-ബിജു മേനോന്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രം 'ലളിതം സുന്ദര'ത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടു. 'മേഘജാലകം തുറന്നു നോക്കിടുന്നുവോ' എന്ന ഗാനം ആലപിച്ചിരിക്കുന്നത് നജീം അര്‍ഷാദ് ആണ്. ബി ഹരിനാരായണന്റെ വരികള്‍ക്ക് ബിജിപാല്‍ സംഗീതം നല്‍കിയിരിക്കുന്നു. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഈ മാസം ചിത്രമെത്തും.

മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ലളിതം സുന്ദരം. സെഞ്ച്വറിയും മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പി സുകുമാര്‍, ഗൗതം ശങ്കര്‍ എന്നിവര്‍ നിര്‍വ്വഹിക്കുന്നു.

പ്രമോദ് മോഹൻ തിരക്കഥ സംഭാഷണമെഴുതുന്നു. സെെജു കുറുപ്പ്, സുധീഷ്, അനു മോഹന്‍, രഘുനാഥ് പലേരി,വിനോദ് തോമസ്, സറീന വഹാബ്, ദീപ്തി സതി, ആശാ അരവിന്ദ്, അഞ്ജന അപ്പുക്കുട്ടന്‍, മാസ്റ്റര്‍ ആശ്വിന്‍ വാര്യര്‍, ബേബി തെന്നല്‍ അഭിലാഷ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

എഡിറ്റര്‍-ലിജോ പോള്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ബിനീഷ് ചന്ദ്രന്‍, ബിനു ജി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-എ ഡി ശ്രീകുമാര്‍, കല-എം ബാവ, മേക്കപ്പ്-റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം-സമീറ സനീഷ്, ചീഫ് അസോസിയേറ്റ്-ഡയറക്ടര്‍ വാവ, അസ്സോസിയേറ്റ് ഡയറക്ടര്‍-എ കെ രജിലീഷ്, മണ്‍സൂര്‍ റഷീദ് മുഹമ്മദ്, ലിബെന്‍ അഗസ്റ്റിന്‍ സേവ്യര്‍, അസിസ്റ്റന്റ് ഡയറക്ടര്‍-മിഥുന്‍ ആര്‍, സ്റ്റില്‍സ്-രാഹുല്‍ എം സത്യന്‍.

Story Highlights; Lalitham Sundaram video song

Next Story