ലോക സുന്ദരന്മാരിൽ ഒന്നാമത് കിം; ബിടിഎസ് താരങ്ങളുടെ സൗന്ദര്യ രഹസ്യം ഇങ്ങനെ..
ഗൂഗിളിൽ ഇപ്പോൾ ആരാധകരെല്ലാം തിരയുന്നത് എങ്ങനെ ഇവർ ഈ സൗന്ദര്യം നിലനിർത്തുന്നു എന്നതിനുള്ള ഉത്തരമാണ്
14 Jan 2022 11:50 AM GMT
ഫിൽമി റിപ്പോർട്ടർ

സോഷ്യൽ മീഡിയയിലും അല്ലാതെയും ലോകത്ത് ബിടിഎസ് താരങ്ങളെ പോലെ ആരാധകർ മറ്റാർക്കും ഇല്ല. അവരുടെ സൗന്ദര്യത്തെ വെല്ലാൻ പോലും ഇവിടെ പുരുഷന്മാർ ജനിച്ചിട്ടില്ല എന്നാണ് ബിടിഎസ് ആർമി തന്നെ വിശേഷിപ്പിക്കുന്നത്. എന്തിനധികം പറയണം 2021ലെ കണക്ക് പ്രകാരം ലോകത്തിലെ ഏറ്റവും സുന്ദരനായ പുരുഷന്മാരിൽ ഒന്നാം സ്ഥാനം സംഘത്തിലെ വി എന്ന് വിളിക്കുന്ന കിം ടേഹ്യൂങ്ങിനാണ്. ഒന്നുമില്ലായ്മയിൽ നിന്ന് ഈ ഏഴ് ചെറുപ്പക്കാർ സംഗീതം കൊണ്ട് ലോകത്തിന്റെ നെറുകയിൽ നിൽക്കുമ്പോൾ ഗൂഗിളിൽ ഇപ്പോൾ ആരാധകരെല്ലാം തിരയുന്നത് എങ്ങനെ ഇവർ ഈ സൗന്ദര്യം നിലനിർത്തുന്നു എന്നതിനുള്ള ഉത്തരമാണ്. എന്നാൽ അതിനും ഉത്തരം തരികയാണ് ബിടിഎസ് താരങ്ങൾ.
ബിടിഎസ് അംഗങ്ങളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് ഇരുപത്തിയാറുകാരനായ വിയ്ക്കു തന്നെയാണ്. മുഖം വൃത്തിയാക്കാൻ ക്രീം ആണ് ഉപയോഗിക്കുനതെ എന്നാണ് കിം പറയുന്നത്. സംഘത്തിൽ ഏറ്റവും ഇളയ ആളും ആരാധകരിൽ മുന്നിൽ നിൽക്കുകയും ചെയ്യുന്ന ജംങ് കൂക്ക് മുഖക്കുരുവിനെ നേരിടുന്നത് ആപ്പിൾ സൈഡർ വിനെഗറിലൂടെയാണ്. മുഖത്ത് ഈർപ്പം നിലനിർത്താൻ ജോജോബാ ഓയിൽ തേച്ച് മസാജ് ചെയ്യുന്നു.
ജിമ്മിന്റെ സൗന്ദര്യ രഹസ്യം വെള്ളമാണ്. ഇപ്പോഴും വെള്ളം കുടിക്കുക, മുഖം നന്നായി കഴുകി വൃത്തിയാക്കുക ഉറങ്ങാൻ നേരവും ഇത് ചെയ്യുന്നുണ്ടെന്നും ജിം പറയുന്നു. കൂടാതെ രാവിലെ ഉറക്കമുണർന്ന ഉടൻ മുഖം കഴുകി വൃത്തിയാക്കി ക്രീം പുരട്ടുക എന്നതാണ് ജെ-ഹോപ്പിന്റെ രീതി. എന്നാൽ സുഗയും ജിന്നും മുഖത്തെ ഈർപം നിലനിർത്താൻ ഫെയ്സ് മാസ്കാണ് ഉപയോഗിക്കുന്നത്. വരണ്ട ചർമമാണ് ബിടിഎസ് ലീഡർ ആർഎമ്മിന്. ഈർപം നിലനിർത്താൻ മോയിസ്ചറൈസിങ് ക്രീം ഉപയോഗിക്കണമെന്നാണ് ആർഎമ്മിന്റെ അഭിപ്രായം.