Top

'പ്രപഞ്ചത്തില്‍ അമ്മയേക്കാള്‍ വലിയ പോരാളി മറ്റാരുമില്ല'; മാതൃദിനത്തില്‍ 'കെജിഎഫ് 2'വിലെ ഗാനം

8 May 2022 10:46 AM GMT
ഫിൽമി റിപ്പോർട്ടർ

പ്രപഞ്ചത്തില്‍ അമ്മയേക്കാള്‍ വലിയ പോരാളി മറ്റാരുമില്ല; മാതൃദിനത്തില്‍ കെജിഎഫ് 2വിലെ ഗാനം
X

അമ്മ-മകന്‍ ബന്ധത്തിന്റെ തീവ്ര കഥയായ 'കെജിഎഫ് ചാപ്റ്റര്‍ 2'വിന്റെ വീഡിയോ ഗാനം പുറത്തുവിട്ടു. മാതൃദിനമായ ഇന്ന് മാതൃദിന ആശംസ നല്‍കുന്ന ഒരു ഗാനമാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. കന്നഡക്കൊപ്പം പാട്ടിന്റെ തെലുങ്ക്, തമിഴ്, മലയാളം പതിപ്പുകളും റിലീസ് ചെയ്തിട്ടുണ്ട്.

തന്റെ കഷ്ടാപ്പാടുകള്‍ക്കിടയില്‍ അമ്മ മകനെ വളര്‍ത്തുന്നതും അമ്മ അസുഖ ബാധിതയായി മരിക്കുന്നതുമൊക്കെയാണ് വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. മലയാളത്തിലെ 'ഗഗനം നീ' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് അന്ന ബേബിയാണ്. സുധാംസുവിന്റെ വരികള്‍ക്ക് രവി ബസ്രൂര്‍ സംഗീതം പകര്‍ന്നിരിക്കുന്നു.

അതേസമയം ചിത്രത്തിന്റെ ആഗോള കളക്ഷന്‍ 1000 കോടിക്ക് മുകളിലാണ്. ബോളിവുഡില്‍ ഏറ്റവും കലക്ഷന്‍ നേടിയ രണ്ടാമത്തെ ചിത്രമായിരിക്കുകയാണ് കെജിഎഫിന്റെ ഹിന്ദി പതിപ്പ്. 400 കോടിയോടടുത്തിരിക്കുകയാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ ബോക്‌സ് ഓഫീസ് കലക്ഷന്‍. ആമിര്‍ ഖാന്‍ ചിത്രം ദംഗലിനെ പിന്നിലാക്കിയാണ് കെജിഎഫ് ഈ നേട്ടം സ്വന്തമാക്കിയത്. ബാഹുബലി ദ കണ്‍ക്ലൂഷന്‍ ആണ് ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനത്ത് കെജിഎഫ് ചാപ്റ്റര്‍ 2 വും.

കേരളത്തിലും മികച്ച പ്രതികരണമാണ് ചിത്രം നേടിയിരിക്കുന്നത്. കേരളത്തില്‍ 60 കോടിയാണ് ചിത്രത്തിന്റെ ഇതുവരെയുള്ള കളക്ഷന്‍ എന്നാണ് റിപ്പോർട്ടുകള്‍. കേരളത്തിലെ വലിയ വിജയങ്ങളായ പുലിമുരുകന്‍, ബാഹുബലി 2, ലൂസിഫര്‍ എന്നിവയ്ക്കു താഴെ നാലാം സ്ഥാനത്താണ് നിലവില്‍ കെജിഎഫ് 2 എന്നും അനലിസ്റ്റുകളുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

നിലവില്‍ നാല് ഭാഷകളില്‍ ചിത്രം 100 കോടിയ്ക്ക് മുകളില്‍ നേടി കഴിഞ്ഞു. ഈ നേട്ടം കൈ വരിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമയാണ് കെജിഎഫ് 2. ചിത്രത്തിന്റെ ഹിന്ദി പതിപ്പാണ് ബോക്‌സോഫീസില്‍ കുതിക്കുന്നത്. ബോളിവുഡില്‍ റെക്കോഡുകള്‍ തീര്‍ത്ത ചിത്രങ്ങളോരോന്നിനെയും കെജിഎഫ് 2 മലയര്‍ത്തിയടിക്കും എന്നാണ് സൂചനകള്‍.

Story Highlights; KGF Chapter2 video song

Next Story