Top

'കച്ചാ ബദാം' ട്രെന്‍ഡിങ്ങായി; കൂടെ ആ കപ്പലണ്ടിക്കച്ചവടക്കാരനും

ഇന്ത്യക്കകത്തും പുറത്തും ഇന്‍സ്റ്റഗ്രാം റീലുകളിലും ടിക് ടോക് വീഡിയോകളിലും 'കച്ചാ ബദാം' വേറെ ലെവൽ വൈറലാണ്.

4 Feb 2022 5:08 AM GMT
ഫിൽമി റിപ്പോർട്ടർ

കച്ചാ ബദാം ട്രെന്‍ഡിങ്ങായി; കൂടെ ആ കപ്പലണ്ടിക്കച്ചവടക്കാരനും
X

ടിക് ടോക്ക് ഇന്ത്യയിൽ ബാൻ ചെയ്തതോടെയാണ് ഇൻസ്റ്റാഗ്രാം റീൽസ് സജീവമാകുന്നത്. എന്നാൽ വെറും സിനിമ ഡയലോഗുകളും പാട്ടുകളും മാത്രമല്ലാതെ വന്ന മറ്റൊരു ട്രെൻഡായിരുന്നു, സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഡയലോഗുകൾ വച്ച് റാപ്പ് ഗാനങ്ങൾ സൃഷ്ടിക്കുന്നത്. അങ്ങനെ സമൂഹ മാധ്യമം ഏറ്റെടുത്ത നിരവധി റാപ്പ് ഗാനങ്ങൾ ഇന്ത്യയിലുണ്ട്. അതിനുദാഹരണമാണ് കുറച്ചു കാലം മുൻപ് പ്രേക്ഷകർ ഏറ്റെടുത്ത'പെർഫെക്റ്റ് ഓക്കേ..''. എന്നാൽ ഇപ്പോൾ ലോകമെമ്പാടും ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്നത് മറ്റൊന്നാണ്. ഒരു കപ്പലണ്ടിക്കച്ചവടക്കാരന്റെ പാട്ട്. ''കച്ചാ ബദാം..''

ഭൂപന്‍ ബാഡ്യാകര്‍ എന്ന കപ്പലണ്ടിക്കച്ചവടക്കാരന്റെ വെറുമൊരു പാട്ട് റാപ്പായി മാറി സോഷ്യൽ മീഡിയയിൽ തരംഗമാകാൻ അധികം നാളുകൾ ഒന്നും വേണ്ടി വന്നില്ല. ഇന്ത്യക്കകത്തും പുറത്തും ഇന്‍സ്റ്റഗ്രാം റീലുകളിലും ടിക് ടോക് വീഡിയോകളിലും 'കച്ചാ ബദാം' വേറെ ലെവൽ വൈറലാണ്.

ഭൂപന്‍ ബാഡ്യാകര്‍ തന്റെ ബൈക്കിന്റെ പിന്നിൽ കെട്ടി വെച്ച കപ്പലണ്ടിച്ചാക്കുമായി വിൽപ്പനക്കെത്തുമ്പോൾ അവിടെ ആളുകളെ ആകര്‍ഷിക്കാൻ വേണ്ടി പാടുന്ന ഗാനമായിരുന്നു ''കച്ചാ ബദാം..''. ഭൂപന്റെ ഗാനം ഏക്താര എന്ന യൂട്യൂബ് ചാനലാണ് ആദ്യം പുറത്തു വിടുന്നത്. ഈ ഗാനം ഗായകന്‍ നസ്മു റീച്ചറ്റ് പിന്നീട് പുതിയ വേർഷനിൽ പുറത്തിറക്കി. ഇതിന്റെ നൃത്തച്ചുവടുകൾ കൂടി പുറത്തിറങ്ങിയതോടെ ഇന്‍സ്റ്റഗ്രാമിലും ടിക് ടോക്കിലും 'കച്ചാ ബദാമായി' ട്രെൻഡ്. പശ്ചിമബംഗാളിലെ കുരാള്‍ജുരി എന്ന ഗ്രാമത്തില്‍ ഭാര്യയ്ക്കും മൂന്ന് മക്കള്‍ക്കുമൊപ്പമാണ് ഭൂപൻ താമസിക്കുന്നത്.

പാട്ട് വൈറലായതോടെ ഭൂപന്‍ ബാഡ്യാകര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നൽകിയെങ്കിലും പിന്നീട് പുതിയ ഭൂപന്‍ തന്നെ പുതിയ കച്ചാ ബദാം ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെട്ടു. പശ്ചിമ ബംഗാള്ർ മുതല്‍ സിനിമ താരങ്ങൾ വരെ കച്ചാ ബദാമിനു ചുവടുവച്ചു. നവംബര്‍ അവസാനം പുറത്തിറങ്ങിയ ഗാനം രണ്ട് മാസത്തിനിടെ കണ്ടത് രണ്ട് കോടിയിലധികം പ്രേക്ഷകരാണ്.


Next Story