Top

'കാർമേഘം മൂടുന്നു'; കെ എസ് ചിത്രയുടെ ശബ്ദത്തിൽ 'കാവല്‍' ലിറിക്കൽ വീഡിയോ

നവംബർ 25നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

15 Nov 2021 6:29 AM GMT
ഫിൽമി റിപ്പോർട്ടർ

കാർമേഘം മൂടുന്നു; കെ എസ് ചിത്രയുടെ ശബ്ദത്തിൽ കാവല്‍ ലിറിക്കൽ വീഡിയോ
X

സുരേഷ് ഗോപി നായകനാകുന്ന പുതിയ ചിത്രം കാവലിലെ പുതിയ ഗാനമെത്തി. 'കാർമേഘം മൂടുന്നു' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. നവംബർ 25നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

കെ എസ് ചിത്രയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം ഒരുക്കുന്നു.

ഗുഡ്‍വിൽ എന്റര്‍ടെയ്ൻമെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. പഞ്ച് ഡയലോഗുകളും മാസ്സ് സീക്വന്‍സുമുള്ള നായക കഥാപാത്രത്തെ ഒരു ഇടവേളക്ക് ശേഷമാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. രഞ്ജി പണിക്കരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, ശങ്കര്‍ രാമകൃഷ്ണന്‍,ശ്രീജിത്ത് രവി, രാജേഷ് ശര്‍മ്മ, കിച്ചു ടെല്ലസ്, കണ്ണന്‍ രാജന്‍ പി ദേവ് തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു.ഛായഗ്രഹണം നിഖില്‍ എസ് പ്രവീണ്‍ നിര്‍വ്വഹിക്കുന്നു. കല ദിലീപ് നാഥ്, മേക്കപ്പ് പ്രദീപ് രംഗനുമാണ്.

Next Story

Popular Stories