Top

മധുരഗാനവുമായി ജോജുവും ശ്രുതിയും; 'മധുര'ത്തിലെ പുതിയ പാട്ട് പ്രേക്ഷക പ്രീതി നേടുന്നു

വിനായക് ശശികുമാറിന്റെ വരികൾക്ക് ഹെഷാം അബ്ദുൾ വഹാബാണ് ഈണം പകർന്നിരിക്കുന്നത്.

18 Dec 2021 12:00 PM GMT
ഫിൽമി റിപ്പോർട്ടർ

മധുരഗാനവുമായി ജോജുവും ശ്രുതിയും; മധുരത്തിലെ പുതിയ പാട്ട് പ്രേക്ഷക പ്രീതി നേടുന്നു
X

ജോജു ജോർജ്, ശ്രുതി രാമചന്ദ്രൻ താരജോഡികളായി എത്തുന്ന പുതിയ ചിത്രം 'മധുര'ത്തിലെ ആദ്യ​ഗാനം പുറത്ത്. ​'ഗാനമേ തന്നു നീ തീരാ മധുരം' എന്ന ​ഗാനം പാടിയിരിക്കുന്നത് സൂരജ് സന്തോഷാണ്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹെഷാം അബ്ദുൾ വഹാബാണ് ഈണം പകർന്നിരിക്കുന്നത്. ജൂൺ എന്ന ഹിറ്റ്‌ സിനിമയ്ക്കുശേഷം അഹമ്മദ് കബീർ ജോജു ജോർജ്,അർജുൻ അശോകൻ നിഖിലാ വിമൽ ശ്രുതി രാമചന്ദ്രൻ, ഇന്ദ്രൻസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് "മധുരം". പൂർണ്ണമായും പ്രണയത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോജു ജോർജും സിജോ വടക്കനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ജോജുവിന്റെ പ്രൊഡക്ഷൻ ഇറങ്ങിയ എല്ലാ ചിത്രങ്ങളും സൂപ്പർഹിറ്റ് ആയതുകൊണ്ട് ഈ സിനിമയും വലിയ വിജയം കീഴടക്കുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നത്. സിനിമാരംഗത്തെ നിരവധി താരങ്ങളാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായും സഹതാരങ്ങളായും എത്തുന്നത്. ഛായാഗ്രഹകൻ ജിതിൻ സ്റ്റാനിസ്‌ലാസ് ആണ്.

ആഷിക് ഐമർ, ഫാഹിം സഫർ എന്നിവരുടെതാണ് തിരക്കഥ. മികച്ച എഴുത്തുകാരനായ വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്‌ദുൾ വഹാബ് ആണ് സംഗീതം നൽകിയിരിക്കുന്നത്. കൊ പ്രൊഡ്യൂസേഴ്സ് ബാദുഷയും, സുരാജുമാണ്.എഡിറ്റിങ്ങ് മഹേഷ്‌ ബുവനെന്തു , ആർട്ട് ഡയറക്ടർ ദിലീപ് നാഥ്‌, കോസ്റ്റും ഡിസൈനെർ സമീറ സനീഷ്, മെയ്ക്കപ്പ് റോണെക്സ് സേവ്യർ, സൗണ്ട് ഡിസൈനെർ ധനുഷ് നായനാർ, സൗണ്ട് മിക്സ് വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ കൺഡ്രോളർ സനൂപ് ചങ്ങനാശ്ശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ അതുൽ എസ് ദേവ്, സ്റ്റിൽസ് രോഹിത്ത് കെ സുരേഷ്, ഡിസൈൻ എസ്ത്തെറ്റിക്ക് കുഞ്ഞമ്മ എന്നിവർ ചേർന്നാണ്. പി ആർ ഒ മഞ്ജു ഗോപിനാഥ്.


Next Story