Top

ജോബ് കുര്യന്റെ ആലാപനത്തിൽ ''പകലോ കാണാതെ ..''; സൗദി വെള്ളക്ക'യിലെ മെലഡി എത്തി

'മലയാളത്തിലേക്ക് ഒരു മനോഹര ഗാനം കൂടി' എന്നാണ് പ്രേക്ഷക പ്രതികരണം

4 May 2022 3:47 PM GMT
ഫിൽമി റിപ്പോർട്ടർ

ജോബ് കുര്യന്റെ ആലാപനത്തിൽ പകലോ കാണാതെ ..; സൗദി വെള്ളക്കയിലെ മെലഡി എത്തി
X

ഓപ്പറേഷന്‍ ജാവ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം തരുൺ മൂര്‍ത്തി ഒരുക്കുന്ന 'സൗദി വെള്ളക്ക'യിലെ ലിറിക്കൽ ഗാനം പുറത്തുവിട്ടു. ജോബ് കുര്യൻ ആലപിച്ച ''പകലോ കാണാതെ ..'' എന്ന മെലഡിയാണ് റിലീസ് ചെയ്തിരിക്കുന്നത്. മനോഹരമായ ദൃശ്യങ്ങൾക്കൊപ്പം ജോബ് കുര്യന്റെ റെക്കോർഡിങ് ദൃശ്യങ്ങളും ലിറിക്കൽ വിഡിയോയിൽ കാണിക്കുന്നുണ്ട്. 'മലയാളത്തിലേക്ക് ഒരു മനോഹര ഗാനം കൂടി' എന്നാണ് പ്രേക്ഷക പ്രതികരണം.

ഉര്‍വ്വശി തിയറ്റേഴ്സിന്‍റെ ബാനറില്‍ സന്ദീപ് സേനന്‍ ആണ് 'സൗദി വെള്ളക്ക' നിർമ്മിക്കുന്നത്. ലുക്മാന്‍ അവറാൻ, ദേവി വർമ്മ, സുധി കോപ്പ, ബിനു പപ്പു, ഗോകുലൻ, ശ്രിന്ദ, ധന്യ അനന്യ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ നേരത്തെ പുറത്ത് വന്ന പോസ്റ്ററുകളും അടുത്തിടെ മലയാള സിനിമയിലെ പ്രമുഖ താരങ്ങളടക്കം പങ്കുവച്ച ടീസറും ശ്രദ്ധിക്കപ്പെട്ടിരുന്നു.

'സൗദി വെള്ളക്ക'യുടെ ഛായാഗ്രഹണം ശരൺ വേലായുധൻ, എഡിറ്റിംഗ് നിഷാദ് യൂസഫ്, സഹനിർമ്മാണം ഹരീന്ദ്രൻ, ശബ്‍ദ രൂപകൽപന വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സംഗീത് സേനൻ, സംഗീതം പാലീ ഫ്രാൻസിസ്, ഗാനരചന അൻവർ അലി, രംഗപടം സാബു മോഹൻ, ചമയം മനു മോഹൻ, കാസ്റ്റിംഗ് ഡയറക്ടർ അബു വാളയംകുളം, വസ്ത്രലങ്കാരം മഞ്ജുഷ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ ജിനു പി കെ, നിശ്ചലഛായഗ്രാഹണം ഹരി തിരുമല, പ്രൊഡക്ഷൻ കോഡിനേറ്റർ മനു ആലുക്കൽ, പരസ്യകല യെല്ലോടൂത്ത്‍സ് എന്നിവരാണ്.

Story highlights: Job Kurian's ''Pakalo Kanathe ..''; The melody in 'Saudi vellakka' has arrived

Next Story

Popular Stories