Top

'എന്താണിത്... എങ്ങോട്ടിത്'; ബേസിലിന്റെ രാജേഷും ദർശനയുടെ ജയയും; ശ്രദ്ധ നേടി 'ജയ ജയ ജയ ജയ ഹേ' ഗാനം

ഒക്ടോബർ 28നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

8 Oct 2022 1:58 PM GMT
ഫിൽമി റിപ്പോർട്ടർ

എന്താണിത്... എങ്ങോട്ടിത്; ബേസിലിന്റെ രാജേഷും ദർശനയുടെ ജയയും; ശ്രദ്ധ നേടി ജയ ജയ ജയ ജയ ഹേ ഗാനം
X

ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം 'ജയ ജയ ജയ ജയ ഹേ'യിലെ പുതുക്കിയ ഗാനം ശ്രദ്ധ നേടുന്നു. ചിത്രത്തിലെ പുതിയ ഗാനം ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. 'എന്താണിത്... എങ്ങോട്ടിത്' എന്ന് തുടങ്ങുന്ന ഗാനം വൈക്കം വിജയലക്ഷ്മിയാണ് പാടിയിരിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികൾക്ക് അങ്കിത് മേനോനാണ് സംഗീതം പകർന്നിരിക്കുന്നത്.


ഒക്ടോബർ 28നാണ് ചിത്രം റിലീസ് ചെയ്യുന്നത്. വിപിൻ ദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജാനേമൻ എന്ന സിനിമക്ക് ശേഷം ചിയേഴ്‌സ് എന്റർടൈൻമെന്റസ് നിർമ്മിക്കുന്ന ചിത്രമാണ് 'ജയ ജയ ജയ ജയ ഹേ'. വിപിൻ ദാസും നാഷിദ് മുഹമ്മദ്‌ ഫാമിയും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ഒരു ഫാമിലി എന്റർടെയ്നർ ആയ ചിത്രത്തിൽ വലിയ താര നിര അണിനിരക്കുന്നുണ്ട്.

ആനന്ദ് മൻമഥൻ, അസീസ്,സുധീർ പറവൂർ, നോബി മാർക്കോസ്, മഞ്ജു പിള്ള എന്നിവരാണ് മറ്റുള്ള പ്രധാന വേഷങ്ങളിൽ. ഐക്കൺ സിനിമാസാണ് ' ജയ ജയ ജയ ജയ ഹേ ' യുടെ വിതരണക്കാർ. ബബ്ലു അജുവാണ് ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി,ജോൺ കുട്ടിയാണ് എഡിറ്റിങ് വിഭാഗം കൈകാര്യം ചെയ്യുന്നത്.

ഫെലിക്സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. കല - ബാബു പിള്ള, ചമയം - സുധി സുരേന്ദ്രൻ, വസ്ത്രലങ്കാരം - അശ്വതി ജയകുമാർ, നിർമ്മാണ നിർവഹണം - പ്രശാന്ത് നാരായണൻ, മുഖ്യ സഹ സംവിധാനം - അനീവ് സുരേന്ദ്രൻ, ധനകാര്യം - അഗ്നിവേഷ്, പ്രൊഡക്ഷൻ കോർഡിനേറ്റർ - ഐബിൻ തോമസ്, നിശ്ചല ചായാഗ്രഹണം -എസ് ആർ കെ, വാർത്താ പ്രചരണം - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. യെല്ലോ ടൂത്ത് ആണ് പബ്ലിസിറ്റി ഡിസൈൻസ്.

story highlights: jaya jaya jaya jay hey movie new song

Next Story