Top

'എങ്ങനൊക്കെ അങ്ങനൊക്കെ'; 'ജാക്ക് ആന്‍ഡ് ജില്‍' ലിറിക്കല്‍ വീഡിയോ ഗാനം

ഹരിനാരായണന്റെ വരികള്‍ക്ക് റാം സുരേന്ദര്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്

7 May 2022 7:48 AM GMT
ഫിൽമി റിപ്പോർട്ടർ

എങ്ങനൊക്കെ അങ്ങനൊക്കെ; ജാക്ക് ആന്‍ഡ് ജില്‍ ലിറിക്കല്‍ വീഡിയോ ഗാനം
X

സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രം 'ജാക്ക് ആന്‍ഡ് ജില്ലി'ലെ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തുവിട്ടു. 'എങ്ങനൊക്കെ' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് റാം സുരേന്ദറും ശ്രീ നന്ദയും ചേര്‍ന്നാണ്. ഹരിനാരായണന്റെ വരികള്‍ക്ക് റാം സുരേന്ദര്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

മഞ്ജു വാര്യര്‍ നായികയാകുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ്, കാളിദാസ് ജയറാം, അജു വര്‍ഗീസ്, സേതുലക്ഷ്മി, ഷായ്‌ലി കിഷന്‍, എസ്ഥേര്‍ അനില്‍ തുടങ്ങിയ മികച്ചൊരു താരനിര അണിനിരക്കുന്നുണ്ട്. മെയ് 20ന് ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. ജോയ് മൂവി പ്രോഡക്ഷന്‍സാണ് ചിത്രം തിയേറ്ററുകളില്‍ വിതരണത്തിന് എത്തിക്കുന്നത്.

രസകരമായ ഒരു ചിത്രം തന്നെയായിരിക്കും ജാക്ക് ആന്‍ഡ് ജില്‍ എന്ന് ഉറപ്പ് നല്‍കുന്ന ഫസ്റ്റ്‌ലുക്ക് പോസ്റ്ററും, ട്രെയ്‌ലറും നേരത്തെ പുറത്തിറങ്ങിയിരുന്നു. ഒരു 'ദേവി'യുടെ ഗെറ്റപ്പില്‍ സ്‌കൂട്ടര്‍ ഓടിക്കുന്ന മഞ്ജു വാര്യരെയാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ കണ്ടത്. ചിത്രത്തിലെ കിം കിം എന്ന ഗാനവും ഏറെ വൈറലായിരുന്നു. ഗോകുലം ഗോപാലന്‍. സന്തോഷ് ശിവന്‍, എം പ്രശാന്ത് ദാസ് എന്നിവര്‍ ചേര്‍ന്നാണ് സയന്‍സ് ഫിക്ഷന്‍ കോമഡി ഗണത്തില്‍പ്പെടുന്ന ചിത്രമായ ജാക്ക് ആന്‍ഡ് ജില്‍ നിര്‍മ്മിച്ചിരിക്കുന്നത്.

ബി കെ ഹരിനാരായണനും റാം സുന്ദരും വരികള്‍ എഴുതിയ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് റാം സുരേന്ദറും ഗോപി സുന്ദറും ജയിക്‌സ് ബിജോയിയും ചേര്‍ന്നാണ്. കൃഷ്ണമൂര്‍ത്തിയാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. തിരക്കഥ: സന്തോഷ് ശിവന്‍, അജില്‍ എസ് എം, സുരേഷ് രവിന്ദ്രന്‍, സംഭാഷണം: വിജീഷ് തോട്ടിങ്ങല്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: രാജേഷ് മേനോന്‍, വിനോദ് കാലടി, നോബിള്‍ ഏറ്റുമാനൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍സ്: ജയറാം രാമചന്ദ്രന്‍, സിദ്ധാര്‍ഥ് എസ് രാജീവ്, മഹേഷ് ഐയ്യര്‍, അമിത് മോഹന്‍ രാജേശ്വരി, അജില്‍ എസ്എം.

Story Highlights; jack n jill lyrical vedio song

Next Story

Popular Stories