Top

'ഇത് നിങ്ങൾക്ക് അതുല്യമായ ഒരു അനുഭമായിരിക്കും'; വിദ്യാസാഗറിന്റെ പുതിയ ഗാനം എത്തുന്നു

അധികം വൈകാതെ തന്നെ ഇതുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ അറിയിക്കാം എന്നും വിദ്യാസാഗർ പറയുന്നു.

9 April 2022 5:33 AM GMT
ഫിൽമി റിപ്പോർട്ടർ

ഇത് നിങ്ങൾക്ക് അതുല്യമായ ഒരു അനുഭമായിരിക്കും; വിദ്യാസാഗറിന്റെ പുതിയ ഗാനം എത്തുന്നു
X

നീണ്ട ഇടവേളയ്ക്ക് ശേഷം വിദ്യാസാഗർ മലയാള ഗാനരംഗത്തേക്ക് എത്തുന്നു. താൻ ഒരു ഗാനവുമായി പ്രേക്ഷകരിലേക്ക് വരും എന്ന് വിദ്യാസാഗർ തന്നെയാണ് പറഞ്ഞത്. ഫേസ്ബുക്ക് വിഡിയോയിലൂടെയായിരുന്നു പുതിയ പാട്ടിന്റെ വിവരങ്ങൾ വെളിപ്പെടുത്തിയത്. ഈ ഗാനം കേൾക്കുമ്പോൾ ആസ്വാദകർക്ക് ഇതുവരെ ലഭിക്കാത്ത അതുല്യമായ അനുഭവം ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അങ്ങനെയാണ് ഈ ഗാനം ഉണ്ടാകുന്നത് എന്നും വിദ്യാസാഗർ വീഡിയോയിൽ പറഞ്ഞു.

കഴിഞ്ഞ കുറച്ചു മാസങ്ങളായി ഒരു സിംഗിൾ നിർമ്മിക്കാനുള്ള ആശയം തന്റെ മനസ്സിൽ ഉണ്ടായിരുന്നു. എന്നാൽ എല്ലാ പ്രാവശ്യത്തെയും പോലെ അല്ല, ഈ ഗാനം പ്രേക്ഷകർക്ക് ഒരു പുതിയ അനുഭവമായിരിക്കും, അധികം വൈകാതെ തന്നെ ഇതുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ അറിയിക്കാം'' എന്നുമായിരുന്നു വിദ്യാസാഗർ പറയുന്നു.

ഇതിനായി ജിനോ കുന്നുംപുറത്താണ് എന്നോടൊപ്പം സഹകരിക്കുന്നത് എന്ന് പറയുന്നതിൽ വളരെ സന്തോഷമുണ്ട്. എനിക്കായി അദ്ദേഹം ഈ സിംഗിൾ നിർമ്മിക്കും. തീർച്ചയായും ഇതൊരു അതുല്യമായ അനുഭവമായിരിക്കും. വരും ആഴ്ചകളിൽ ഈ ഗാനത്തെ കുറിച്ചും തന്റെ മനസ്സിലുള്ള ആശയത്തെ കുറിച്ചുമുള്ള എല്ലാ വിശദാംശങ്ങളുമായി വരും'' എന്നും വിദ്യാസാഗർ അറിയിച്ചു .

വിദ്യാസാഗറിന്റെ വാക്കുകൾ

കഴിഞ്ഞ കുറച്ചു മാസങ്ങളായി ഒരു സിംഗിൾ നിർമ്മിക്കാനുള്ള ആശയം എന്റെ മനസ്സിൽ ഉണ്ടായിരുന്നു. അത് എപ്പോഴും കേൾക്കുന്ന പോലെയൊരു ഗാനമാകരുത് എന്ന് ഞാൻ കരുതി. കൂടാതെ ഈ ഗാനം ശ്രോതാവിന് വളരെ സവിശേഷമായ അനുഭവം നൽകണമെന്നും ഞാൻ ആഗ്രഹിക്കുന്നു. അതുകൊണ്ട് തന്നെ ഈ രണ്ട്‌ മാനദണ്ഡങ്ങൾ ഉപയോഗിച്ച് ഒരു ഗാനത്തിൽ എത്തിക്കണമെന്നുണ്ടായിരുന്നു. ഒടുവിൽ ഞാനതിൽ എത്തിച്ചേർന്നിരിക്കുകയാണ്. അധികം വൈകാതെ തന്നെ നിങ്ങൾക്ക് എന്റെ ഈ ഡ്രീം പ്രൊജക്റ്റ് കേൾക്കാൻ സാധിക്കും.

ഇതിനായി ജിനോ കുന്നുംപുറത്താണ് എന്നോടൊപ്പം സഹകരിക്കുന്നത് എന്ന് പറയുന്നതിൽ വളരെ സന്തോഷമുണ്ട്. എനിക്കായി അദ്ദേഹം ഈ സിംഗിൾ നിർമ്മിക്കും. തീർച്ചയായും ഇതൊരു അതുല്യമായ അനുഭവമായിരിക്കും. വരും ആഴ്ചകളിൽ ഈ ഗാനത്തെ കുറിച്ചും എന്റെ മനസ്സിലുള്ള ആശയത്തെ കുറിച്ചുമുള്ള എല്ലാ വിശദാംശങ്ങളുമായി ഞാൻ വരും.

2019ൽ പുറത്തിറങ്ങിയ 'മൈ സാന്റ' എന്ന ചിത്രത്തിന് വേണ്ടിയാണ് വിദ്യസാഗർ അവസാനമായി സംഗീത സംവിധാനം ചെയ്തത്. അഴകിയ രാവണൻ എന്ന ചലച്ചിത്രത്തിലൂടെയാണ്‌ മലയാളചലച്ചിത്രരംഗത്തേക്ക് വിദ്യാസാഗർ പ്രവേശിക്കുന്നത്. 2005-ൽ മികച്ച സംഗീതസം‌വിധായകനുള്ള ദേശീയപുരസ്കാരം ലഭിച്ചിട്ടുണ്ട്.

story highlights: 'It will be a unique experience for you'; Vidyasagar's new song arrives

Next Story