Top

ടാൻസാനിയൻ ടിക്‌ടോക്കർ കിലി പോളിയ്ക്ക് ഇന്ത്യൻ അംബാസഡറുടെ ആദരവ്

ഇൻസ്റ്റഗ്രാമിൽ ഇന്ത്യക്കാരടക്കം ലക്ഷക്കണക്കിന് ആരാധകരുണ്ട് ഇപ്പോൾ ഇവർക്ക്

22 Feb 2022 4:43 PM GMT
ഫിൽമി റിപ്പോർട്ടർ

ടാൻസാനിയൻ ടിക്‌ടോക്കർ കിലി പോളിയ്ക്ക് ഇന്ത്യൻ അംബാസഡറുടെ ആദരവ്
X

ബോളിവുഡ് ഗാനങ്ങൾക്ക് ചുവടുവച്ചും പാട്ടുകൾക്ക് ചുണ്ടനക്കിയും ഇൻസ്റ്റാഗ്രാം റീൽസിലൂടെ താരമായി മാറിയ കിലി പോളിന് ഇന്ത്യൻ അംബാസഡറുടെ ആദരം. ബോളിവുഡ് സിനിമകളിലെ റീൽസുകളിലൂടെ ഇന്ത്യയൊട്ടാകെ ആരാധകരുള്ള ടാൻസാനിയൻ താരമാണ് കിലി പോൾ. ടാൻസാനിയയിലെ ഇന്ത്യൻ ഹൈ കമ്മീഷണറായ ബിനായ പ്രധാനാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

ഇന്ന് വളരെ പ്രത്യേകതയുള്ള ഒരു അഥിതി വന്നു, പ്രശസ്ത ടാൻസാനിയൻ കലാകാരനായ കിലി പോൾ. ജനപ്രിയ ഇന്ത്യൻ ചലച്ചിത്ര ഗാനങ്ങളുമായി വീഡിയോകളിലൂടെ ദശലക്ഷക്കണക്കിന് ഇന്ത്യൻ ആസ്വാദകരെ കീഴടക്കിയ കിലി പോൾ. ബിനായ പ്രധാൻ കുറിച്ചു. ടിപ് ടിപ് ബർസ പാനി എന്ന ഗാനത്തിന്റെ റീമിക്‌സിലൂടെ കിലിയുടെയും സഹോദരി നീമ പോളിന്റെയും നൃത്തം വലിയ ഹിറ്റായി മാറിയതോടെയാണ് ഇവരുടെ വീഡിയോ ഇന്ത്യയിൽ ശ്രദ്ധേയമായത്. ഇൻസ്റ്റഗ്രാമിൽ ഇന്ത്യക്കാരടക്കം ലക്ഷക്കണക്കിന് ആരാധകരുണ്ട് ഇപ്പോൾ ഇവർക്ക്.

Story Highlights: Indian Ambassador Honoured Tanzanian tick talker Kili Paul

Next Story