Top

കൈതപ്രത്തിന്റെ വരികൾ; ഹൃദയത്തിലെ 'പുതിയൊരു ലോകം' എത്തി

ഗാനം പാടിയിരിക്കുന്നത് വിമല്‍ റോയ്‍യും ഭദ്ര രജിനുമാണ്.

29 Jan 2022 1:40 PM GMT
ഫിൽമി റിപ്പോർട്ടർ

കൈതപ്രത്തിന്റെ വരികൾ; ഹൃദയത്തിലെ പുതിയൊരു ലോകം എത്തി
X

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം ഹൃദയത്തിലെ പുതിയ ഗാനമെത്തി. 'പുതിയൊരു ലോക'മെന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്.

ഗാനം പാടിയിരിക്കുന്നത് വിമല്‍ റോയ്‍യും ഭദ്ര രജിനുമാണ്. കൈതപ്രത്തിന്റെ രചനയിലാണ് ചിത്രത്തിലെ ഗാനത്തിന് ഹിഷാം സംഗീത നല്‍കിയിരിക്കുന്നത്.

പ്രണവ് മോഹൻലാലിന്റെ മൂന്നാമത്തെ ചിത്രമാണ് ഹൃദയം. സിനിമയുടെ തിരക്കഥയും വിനീത് ശ്രീനിവാസന്റേതാണ്. മെറിലാന്റ് സിനിമാസ് ബാനറിൽ - വിശാഖ് സുബ്രമണ്യം നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ നിർവ്വഹിക്കുന്നു. മെറിലാന്റ് സിനിമാസിന്റെ 70ാം വർഷത്തിലൊരുങ്ങുന്ന എഴുപതാമത്തെ ചിത്രമാണിത്.

40 വർഷത്തിന് ശേഷം മെറിലാന്റ് സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ഹൃദയം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സിതാര സുരേഷ്, കോ-പ്രൊഡ്യൂസർ -നോബിൾ ബാബു തോമസ്, എഡിറ്റർ - രഞ്ജൻ എബ്രഹാം, പ്രൊഡക്ഷൻ ഡിസൈനർ- അശ്വിനി കാലെ, കോസ്റ്റ്യൂം ഡിസൈനർ - ദിവ്യ ജോർജ്, വിതരണം -മെറിലാന്റ് സിനിമാസ്. പി.ആർ.ഓ- ആതിര ദിൽജിത്ത്.

Next Story