Top

ദുല്‍ഖറിന്റെയും കാജലിന്റെയും 'തോഴി'; 'ഹേയ് സിനാമിക' ലിറിക്കല്‍ വീഡിയോ

പ്രതീപ് കുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്

27 Jan 2022 1:20 PM GMT
ഫിൽമി റിപ്പോർട്ടർ

ദുല്‍ഖറിന്റെയും കാജലിന്റെയും തോഴി; ഹേയ് സിനാമിക ലിറിക്കല്‍ വീഡിയോ
X

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ചിത്രം ഹേയ് സിനാമികയിലെ പുതിയ ലിറിക്കല്‍ വീഡിയോ പുറത്ത്. 'യാരോടും കാണാത തൂയ്മയെ' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രതീപ് കുമാറാണ്. മദന്‍ കാര്‍ത്തിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. ദുല്‍ഖര്‍ സല്‍മാനും കാജല്‍ അഗര്‍വാളും ഒന്നിച്ചള്ള മെലഡിയാണ് 'തോഴി'.

ചിത്രത്തില്‍ യാസന്‍ എന്ന കഥാപാത്രമായാണ് ദുല്‍ഖര്‍ എത്തുന്നത്. സിനിമ 2022 ഫെബ്രുവരി 25ന് തീയേറ്ററുകളിലെത്തും. ബൃന്ദ ഗോപാലാണ് ചിത്രത്തിന്റെ സംവിധാനം. തെന്നിന്ത്യന്‍ താരം കാജല്‍ അഗര്‍വാളും അദിതിറാവുവും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തും.

ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്, കഥ, തിരക്കഥ, സംഭാഷണം, വരികള്‍ എന്നിവ ചെയ്യുന്നത് മധന്‍ കാര്‍ക്കിയാണ്. ജിയോ സ്റ്റുഡിയോസാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Next Story