Top

അനൂപ് മേനോന്റെ വരികള്‍, 'കാണാതെ കണ്ണിനുള്ളില്‍'; 'പദ്മ'യിലെ ആദ്യ വീഡിയോ ഗാനം

കെ എസ് ഹരിശങ്കറാണ് ഗാനം ആലപിച്ചിരിക്കുന്നത്

24 Feb 2022 3:46 PM GMT
ഫിൽമി റിപ്പോർട്ടർ

അനൂപ് മേനോന്റെ വരികള്‍, കാണാതെ കണ്ണിനുള്ളില്‍; പദ്മയിലെ ആദ്യ വീഡിയോ ഗാനം
X

സുരഭി ലക്ഷ്മി കേന്ദ്രകഥാപാത്രമാകുന്ന 'പദ്മ'യിലെ ആദ്യ ഗാനം പുറത്ത്. 'കാണാതെ കണ്ണിനുള്ളില്‍' എന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടത്. അനൂപ് മേനോന്‍ എഴുതിയ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് നിനോയ് വര്‍ഗീസ് ആണ്. കെ എസ് ഹരിശങ്കറാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ തിരക്കഥയൊരുക്കി സംവിധാനം ചെയ്തരിക്കുന്നത് അനൂപ് മേനോന്‍ ആണ്. താരം ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ശങ്കര്‍ രാമകൃഷ്ണന്‍, മെറീന മൈക്കിള്‍ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്. അനൂപ് മേനോന്‍ സ്റ്റോറീസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.

മഹാദേവന്‍ തമ്പിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. പ്രൊഡക്ഷന്‍ ഡിസൈനര്‍ ബാദുഷ, കല ദുന്‍ദു രഞ്ജീവ്, എഡിറ്റര്‍ സിയാന്‍ ശ്രീകാന്ത്, സംഗീതം നിനോയ് വര്‍ഗീസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അനില്‍ ജി, ഡിസൈന്‍ ആന്റണി സ്റ്റീഫന്‍, വാര്‍ത്ത പ്രചരണം പി.ശിവപ്രസാദ് എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍.

Story Highlights; first video song from Padma movie

Next Story