Top

സൂരജ് എസ് കുറുപ്പിന്റെ സംഗീതത്തിൽ വിനീത് ശ്രീനിവാസന്റെ 'കൺകളിലുയിർ..'; 'ഋ'വിലെ ആദ്യ ​ഗാനം

മഹാത്മാഗാന്ധി സർവ്വകലാശാലയിൽ പൂർണമായി ചിത്രീകരിച്ച ആദ്യത്തെ സിനിമയാണ് ഋ

16 Oct 2022 9:40 AM GMT
ഫിൽമി റിപ്പോർട്ടർ

സൂരജ് എസ് കുറുപ്പിന്റെ സംഗീതത്തിൽ വിനീത് ശ്രീനിവാസന്റെ കൺകളിലുയിർ..; ഋവിലെ ആദ്യ ​ഗാനം
X

ഷേക്സ്പിയറുടെ 'ഒഥല്ലോ' എന്ന കൃതിയെ അടിസ്ഥാനമാക്കി നിർമ്മിച്ച ചിത്രം 'ഋ' വിലെ ആദ്യ ​ഗാനം റിലീസ് ചെയ്തു. സൂരജ് എസ് കുറുപ്പിൻ്റെ സംഗീത സംവിധാനത്തിൽ വിശാൽ ജോൺസൺ ആണ് ഗാനത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്. പൂർണ്ണമായും എംജി യൂണിവേഴ്സിറ്റി പശ്ചാത്തലമായി വരുന്ന ആദ്യ ഗാനം കൂടിയാണ് 'കൺകളിലുയിർ...'.

ദുൽഖർ സൽമാൻ്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ​ഗാനത്തിന്റെ പ്രകാശനം നടന്നത്. വിനീത് ശ്രീനിവാസൻ, മഞ്ജരി എന്നിവരാണ് ആലാപനം. ഗിരീഷ് കുമാർ നിർമ്മിച്ച ചിത്രത്തിൻ്റെ സംവിധായകൻ ഫാ. വർഗീസ് ലാൽ ആണ്. ദേശീയ പുരസ്‌കാര ജേതാവും നടനും പ്രശസ്ത സംവിധായകനുമായ സിദ്ധാർഥ്‌ ശിവയാണ് ഛായാഗ്രഹണം. ജോസ് കെ മാനുവൽ ആണ് തിരക്കഥ .ചിത്രത്തിന്റെ എഡിറ്റിങും സിദ്ധാർഥ് തന്നെയാണ്.


23 വർഷത്തിന് ശേഷമാണ് ഒഥല്ലോ വീണ്ടും മലയാളത്തിൽ സിനിമയാകുന്നത്. പ്രണയവും വർണവും രാഷ്ട്രീയവും മുഖ്യപ്രമേയമാകുന്ന ചിത്രം ക്യാംപസ് പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. മഹാത്മാഗാന്ധി സർവ്വകലാശാലയിൽ പൂർണമായി ചിത്രീകരിച്ച ആദ്യത്തെ സിനിമയാണ് ഋ. ഷേക്സ്പിയർ ആർട്സിന്റെ ബാനറിൽ ഡോ.ഗിരീഷ്‌ കുമാർ ആണ് സിനിമ നിർമിച്ചിരിക്കുന്നത്. രഞ്ജി പണിക്കർ, രാജീവ് രാജൻ , നയന എൽസ, ഡെയിൻ ഡേവിസ്, വിദ്യ, അഞ്ജലി നായർ, മണികണ്ഠൻ പട്ടാമ്പി, ജിയോ ബേബി കോട്ടയം പ്രതീപ്, സഞ്ജു, ജിഷ്ണു എന്നിവരാണ് അഭിനേതാക്കൾ.

Story highlights: first song from the movie iru released

Next Story