Top

പ്രശസ്ത സാംബ സംഗീത ഇതിഹാസം എല്‍സ സോറസ് അന്തരിച്ചു

ആറ് പതിറ്റാണ്ടുകള്‍ നീണ്ട സംഗീത ജീവിതത്തില്‍ 60 വർഷക്കാലം പ്രേക്ഷകരെ തന്റെ ശബ്ദം കൊണ്ട് കയ്യിലെടുത്ത സോറസ് ഏകദേശം 30തിലധികം ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്

21 Jan 2022 7:32 AM GMT
ഫിൽമി റിപ്പോർട്ടർ

പ്രശസ്ത സാംബ സംഗീത ഇതിഹാസം എല്‍സ സോറസ് അന്തരിച്ചു
X

പ്രശസ്ത സാംബ സംഗീത ഇതിഹാസം എൽസ സോറസ് അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടർന്ന് 91 മത്തെ വയസ്സിലാണ് സോറസ് ലോകത്തോട് വിട പറഞ്ഞത്. സാംബ സംഗീതത്തിലെ ഇതിഹാസം എന്നാണ് ഈ ബ്രസീലിയന്‍ ഗായികയെ അറിയപ്പെടുന്നത്. റിയോ ഡി ജനീറയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.

ആറ് പതിറ്റാണ്ടുകള്‍ നീണ്ട സംഗീത ജീവിതത്തില്‍ 60 വർഷക്കാലം പ്രേക്ഷകരെ തന്റെ ശബ്ദം കൊണ്ട് കയ്യിലെടുത്ത സോറസ് ഏകദേശം 30തിലധികം ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ബ്രസീലിയന്‍ സാംബയുടെ റാണി എന്നും ആരാധകര്‍ ഇവരെ സ്നേഹത്തോടെ വിശേഷിപ്പിക്കുന്നു.

ഒരു സാംബ ഗായിക എന്നതിലുപരി ഒരു സ്വാതന്ത്ര്യ പോരാളി കൂടിയായിരുന്നു എന്‍സ സോറസ്. കറുപ്പ് എന്ന് പറഞ്ഞ് പിന്തള്ളുന്നവർക്കെതിരെയും വര്‍ണവിവേചനത്തിനെതിരേയുള്ള തന്റെ ശക്തമായ പോരാട്ടം സോറസിന്റെ സംഗീതത്തിൽ നിന്ന് കേൾക്കാമായിരുന്നു. വര്‍ണവിവേചനം ഒരു രോഗമാണ് എന്നും അത് ഇനിയും ഇവിടെ തുടരുമെന്നും എന്നാൽ അതിരെയുള്ള പോരാട്ടവും തുടരുമെന്ന് തന്റെ 90-ാമത്തെ പിറന്നാള്‍ ദിനത്തില്‍ സോറസ് പറഞ്ഞിരുന്നു. ഗായികയുടെ മരണത്തിൽ ഏവരും അനുശോചനമർപ്പിച്ചു.

സോറസിന് പകരം വയ്ക്കാന്‍ മറ്റൊരു പ്രതിഭയില്ലെന്നും സംഗീതത്തിലൂടെ അവര്‍ മരണത്തിനപ്പുറവും ജനങ്ങളുടെ ഹൃദയത്തില്‍ ജീവിക്കുമെന്നും ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം പെലെ പോസ്റ്റിൽ കുറിച്ചു.

Next Story