Top

'എൻജോയ് എൻജാമി' ഒരു ടീം വർക്ക്; അറിവിന് ശേഷം പ്രതികരണവുമായി സന്തോഷ് നാരായണൻ

നിങ്ങൾ ഉണർന്നിരിക്കുമ്പോൾ ഒരിക്കലും അതിന് കഴിയില്ല. ജയ് ഭീം. സത്യം എല്ലായ്‌പ്പോഴും വിജയിക്കും,' എന്ന് അറിവ് മറുപടിയും നൽകിയിരുന്നു.

1 Aug 2022 1:57 PM GMT
ഫിൽമി റിപ്പോർട്ടർ

എൻജോയ് എൻജാമി ഒരു ടീം വർക്ക്; അറിവിന് ശേഷം പ്രതികരണവുമായി സന്തോഷ് നാരായണൻ
X

'എൻജോയ് എൻജാമി' എന്ന തമിഴ് ഗാനം താൻ രചിക്കുകയും, പാടുകയും, അവതരിപ്പിക്കുകയും ചെയ്തുവെന്ന് അറിവ് അവകാശപ്പെട്ട് മണിക്കൂറുകൾക്ക് ശേഷം, ഗാനത്തിന്റെ സൃഷ്ടിയിൽ തന്റെ പങ്ക് വെളിപ്പെടുത്തി നിർമ്മാതാവ് സന്തോഷ് നാരായണൻ. 2020 ഡിസംബറിലാണ് നമ്മുടെ വേരുകളെ പ്രകീർത്തിക്കുകയും പ്രകൃതിയെ ആഘോഷിക്കുകയും ചെയ്യുന്ന ഒരു ഗാനത്തിനായി ഡീ ഒരു ആശയം കൊണ്ടുവന്നതെന്ന് അദ്ദേഹം പ്രസ്താവനയിൽ പറയുന്നു. രണ്ട് പേജുള്ള പ്രസ്താവന ട്വിറ്ററിലൂടെയാണ് പങ്കുവച്ചിട്ടുള്ളത്. പിന്നീട് താൻ കമ്പോസ് ചെയ്തു, ക്രമീകരിച്ചു, പ്രോഗ്രാം ചെയ്തു, റെക്കോർഡ് ചെയ്തു, എൻജോയ് എൻജാമിക്കൊപ്പം പാടിയത് താനാണ് എന്നാണ് പോസ്റ്റ്.

ചെന്നൈയിൽ നടന്ന 44-ാമത് ചെസ് ഒളിമ്പ്യാഡിൽ ഡീയും കിടക്കുഴി മാരിയമ്മാളും ഗാനം ആലപിച്ചിരുന്നു. അറിവ് പരിപാടിയിൽ പങ്കെടുത്തിരുന്നില്ല, പാട്ടിന്റെ രചന സന്തോഷ് നാരായണനാണ് എന്നായിരുന്നു പരിപാടിയിൽ പറഞ്ഞത്. തുടർന്ന് ഉയർന്ന ആരാധകരുടെ ചോദ്യങ്ങൾക്ക് 'നിങ്ങൾ ഉറങ്ങുമ്പോൾ ആർക്കും നിങ്ങളുടെ നിധി തട്ടിയെടുക്കാം. നിങ്ങൾ ഉണർന്നിരിക്കുമ്പോൾ ഒരിക്കലും അതിന് കഴിയില്ല. ജയ് ഭീം. സത്യം എല്ലായ്‌പ്പോഴും വിജയിക്കും,' എന്ന് അറിവ് മറുപടിയും നൽകിയിരുന്നു.പിന്നാലെയാണ് സന്തോഷ് നാരായണന്റെ പ്രസ്താവന. ഗാനത്തിന്റെ അവകാശം തനിക്കും ഡിക്കും അറിവിനും തുല്യമാണെന്നും, അതൊരു ടീം വർക്ക് ആണെന്നുമാണ് സന്തോഷ് നാരായണന്റെ പ്രസ്താവനയിൽ ഉള്ളത്.

'കുട്രമേ തണ്ടനൈ', 'കാക്ക മുട്ടൈ', 'കടൈസി വിശ്വാസായി' എന്നീ ചിത്രങ്ങൾക്ക് പേരുകേട്ട സംവിധായകൻ മണികണ്ഠന് സന്തോഷ് തന്റെ പ്രസ്താവനയിൽ നന്ദി പറഞ്ഞു, "ഈ ഗാനത്തിന്റെ വരികളുടെ അടിസ്ഥാനം സൂക്ഷ്മമായി തെരഞ്ഞെടുത്തതിന്, പാട്ടിന്റെ ഒഴുക്കും തിരക്കഥയും സൃഷ്ടിക്കാൻ അറിവിനൊപ്പം ഇത്രയും മണിക്കൂർ ചെലവഴിച്ചതിന്." മണികണ്ഠന്റെ സമീപകാല ചിത്രമായ കടൈസി വിശ്വാസായിയെ അടിസ്ഥാനമാക്കിയാണ് എൻജോയ് എൻജാമി ഒരുക്കിയതെന്ന് സംഗീതസംവിധായകൻ സന്തോഷ് നാരായണൻ പറയുന്നു.

Story highlights: 'Enjoy Enjaami' was a team effort, says song producer Santhosh Narayanan

Next Story