'നോ ഫിയർ...'; ദുൽഖർ ആദ്യമായി തമിഴിൽ പാടുന്നു
'അച്ചമില്ലൈ..' എന്ന ഗാനം ജനുവരി 14നാണ് റിലീസ് ചെയ്യുക
13 Jan 2022 7:39 AM GMT
ഫിൽമി റിപ്പോർട്ടർ

ദുൽഖർ സൽമാൻ നായകനാകുന്ന പുതിയ ചിത്രം 'ഹേയ് സിനാമിക'യിലെ ഗാനം ആലപിച്ച് ദുൽഖർ സൽമാൻ. ഗാനത്തിന്റെ ഷോട്ട് വീഡിയോ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ദുൽഖർ ആദ്യമായി തമിഴിൽ ആലപിക്കുന്ന ഗാനം എന്ന പ്രത്യേകത കൂടിയുണ്ട്. സംഗീത സംവിധാനം ഗോവിന്ദ് വസന്തയും വരികൾ മദൻ കർക്കിയുമാണ്. 'അച്ചമില്ലൈ..' എന്ന ഗാനം ജനുവരി 14നാണ് റിലീസ് ചെയ്യുക. ഇതുമായി ബന്ധപ്പെട്ട പോസ്റ്റും കഴിഞ്ഞ ദിവസം താരം പങ്കുവച്ചിരുന്നു.
ചിത്രത്തിൽ യാസൻ എന്ന കഥാപാത്രമായാണ് ദുൽഖർ എത്തുന്നത്. സിനിമ 2022 ഫെബ്രുവരി 25ന് തീയേറ്ററുകളിലെത്തും. ബൃന്ദ ഗോപാലാണ് ചിത്രത്തിന്റെ സംവിധാനം. തെന്നിന്ത്യൻ താരം കാജൽ അഗർവാളും അദിതിറാവുവും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തും.
ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്, കഥ, തിരക്കഥ, സംഭാഷണം, വരികൾ എന്നിവ ചെയ്യുന്നത് മധൻ കാർക്കിയാണ്. ജിയോ സ്റ്റുഡിയോസാണ് ചിത്രത്തിന്റെ നിർമ്മാണം