Top

സീതയുടെയും റാമിന്റെയും പ്രണയം പറഞ്ഞു കൊണ്ട് 'ആരോമൽ'; ദുൽഖർ ചിത്രത്തിലെ ഗാനം

ദുൽഖർ സൽമാനും മൃണാൽ താക്കൂറുമാണ് റാം ആയും സീതയായും എത്തുന്നത്.

4 July 2022 10:23 AM GMT
ഫിൽമി റിപ്പോർട്ടർ

സീതയുടെയും റാമിന്റെയും പ്രണയം പറഞ്ഞു കൊണ്ട് ആരോമൽ; ദുൽഖർ ചിത്രത്തിലെ ഗാനം
X

ദുൽഖർ സൽമാൻ നായകനാകുന്ന 'സീതാരാമം' എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു. ഗാനം സോണി മ്യൂസിക് സൗത്ത് യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. പാട്ടിന്റെ തെലുങ്ക്, തമിഴ്, മലയാളം വേര്‍ഷനുകള്‍ സോണി സൗത്ത് പുറത്തുവിട്ടിട്ടുണ്ട്.

'ആരോമൽ' എന്ന് തുടങ്ങുന്ന മലയാളം പതിപ്പ് സൂരജ് സന്തോഷാണ് പാടിയിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് വിശാല്‍ ചന്ദ്രശേഖര്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്.

1965ൽ റാം എന്ന പട്ടാളക്കാരനും സീത എന്ന പെൺകുട്ടിയും തമ്മിലുണ്ടാകുന്ന പ്രണയമാണ് സിനിമ പറയുന്നത്. ദുൽഖർ സൽമാനും മൃണാൽ താക്കൂറുമാണ് റാം ആയും സീതയായും എത്തുന്നത്.

വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ദത്തും പ്രിയങ്ക ദത്തും ചേർന്നാണ് നിർമാണം. അഫ്രീൻ എന്ന കഥാപാത്രമായി രശ്മിക മന്ദാനയും ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹാനു രാഘവപുഡിയാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ സംവിധായകൻ.

എഡിറ്റിങ് കോതഗിരി വെങ്കടേശ്വര റാവു, ഛായാഗ്രഹണം പി.എസ്. വിനോദ്, ശ്രേയസ് കൃഷ്ണ, പ്രൊഡക്ഷന്‍ ഡിസൈനര്‍ സുനില്‍ ബാബു. ഹനു രാഘവപ്പുടിക്കൊപ്പം ജയ് കൃഷ്ണയും രാജ് കുമാര്‍ കണ്ടമുഡിയും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

story highlights: dulquer salmaan movie sitaramam new song released

Next Story