Top

'104 ഡിഗ്രി പനിയിൽ തളർന്നിരിക്കുമ്പോഴും ചേച്ചി റിക്കോർഡിങ് മുടക്കിയിട്ടില്ല'; വികാര ഭരിതയായി ആശാ ഭോസ്‌ലെ

'ജോലിയോട് വളരെയധികം പ്രഫഷനലായ സമീപനമായിരുന്നു ലത മങ്കേഷ്കർ'

26 April 2022 9:56 AM GMT
ഫിൽമി റിപ്പോർട്ടർ

104 ഡിഗ്രി പനിയിൽ തളർന്നിരിക്കുമ്പോഴും ചേച്ചി റിക്കോർഡിങ് മുടക്കിയിട്ടില്ല; വികാര ഭരിതയായി ആശാ ഭോസ്‌ലെ
X

സിനിമയിലെ ഗായകരുടെ അവകാശങ്ങൾക്കു വേണ്ടി എന്നും വാദിച്ചിരുന്ന വ്യക്തിയായിരുന്നു ലത മങ്കേഷ്‌കർ എന്ന് സഹോദരിയും ഗായികയുമായ ആശാ ഭോസ്‌ലെ. റിക്കോർഡുകളിൽ ഗായകരുടെ പേര് വേണമെന്ന് ആദ്യം ആവശ്യപ്പെട്ടത് ചേച്ചിയാണ്. പിന്നീട് ആ പേരുകൾ സ്ക്രീനിൽ എഴുതിക്കാണിച്ചു എന്നും ആശാ ഭോസ്‌ലെ പറഞ്ഞു. ലത മങ്കേഷ്കർ പുരസ്കാര ചടങ്ങിലാണ് ആശ പ്രിയ സഹോദരിയുടെ ഓർമ്മകൾ പങ്കുവച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായിരുന്നു പ്രഥമ ലത മങ്കേഷ്കർ പുരസ്കാരം നൽകിയത്.

ജോലിയോട് വളരെയധികം പ്രഫഷനലായ സമീപനമായിരുന്നു ചേച്ചിക്ക്. 104 ഡിഗ്രി പനിയിൽ തളർന്നിരിക്കുമ്പോഴും റിക്കോർഡിങ് മുടക്കിയിട്ടില്ല. ഒരിക്കൽ ഒരു മെഗാകല്യാണത്തിന് ഞങ്ങൾക്കിരുവർക്കും ക്ഷണം ലഭിച്ചു. ഞങ്ങൾ 2 പേരും പാടണമെന്ന ആവശ്യവുമായി അവർ സമീപിച്ചു. 10 കോടി ഡോളർ തന്നാലും കല്യാണങ്ങൾക്ക് പാട്ട് പാടാൻ പോകരുതെന്ന് ലത മങ്കേഷ്കർ തന്നെ ഉപദേശിച്ചതായും ആശാ ഓർത്തെടുത്തു.

സിനിമയിലെ ഗായകരുടെ അവകാശങ്ങൾക്കു വേണ്ടി ചേച്ചി എന്നും വാദിച്ചിരുന്നു. റിക്കോർഡുകളിൽ ഗായകരുടെ പേരു വേണമെന്ന് ആദ്യം ആവശ്യപ്പെട്ടത് ചേച്ചിയാണ്. പിന്നീട് ആ പേരുകൾ സ്ക്രീനിൽ എഴുതിക്കാണിക്കാൻ തുടങ്ങി. ഗായകർക്ക് റോയൽറ്റിയും കിട്ടി തുടങ്ങി. ജോലിയോട് എല്ലായ്പ്പോഴും പ്രഫഷനലായ സമീപനമായിരുന്നു ചേച്ചിക്കുണ്ടായിരുന്നത് . 104 ഡിഗ്രി പനിയിൽ തളർന്നിരിക്കുമ്പോഴും റിക്കോർഡിങ് മുടക്കിയിട്ടില്ല. ഒരിക്കൽ ഒരു മെഗാകല്യാണത്തിന് ഞങ്ങൾക്കിരുവർക്കും ക്ഷണം ലഭിച്ചു. ഞങ്ങൾ രണ്ട് പേരും പാടണമെന്ന ആവശ്യവുമായി അവർ സമീപിച്ചു. നീ കല്യാണത്തിന് പാടാൻ പോകുന്നുണ്ടോയെന്നായിരുന്നു ചേച്ചി എന്നോട് ചോദിച്ചത്. ഞാൻ ഇല്ലെന്നു പറഞ്ഞു. തുടർന്നാണ് 10 കോടി ഡോളർ തന്നാലും കല്യാണവേദിയിൽ പാടരുതെന്ന് ചേച്ചി ഉപദേശിച്ചത്. ആശ നിറകണ്ണുകളോടെ പറഞ്ഞു.

Story highlights: 'Didi did not stop recording despite being exhausted with 104 degree fever'; Asha Bhosle's emotional speech

Next Story