Top

''ചോദ്യചിഹ്നം പോലെ..''പാട്ട് പാടി മോഹൻലാൽ; 'ബർമുഡ'യിലെ ഗാനം റിലീസ് ചെയ്ത് മമ്മൂട്ടി

'ബ്രോ ഡാഡി'യിൽ പാടിയതിന് ശേഷം മോഹൻലാൽ ആലപിക്കുന്ന ഗാനമാണിത്

2 Aug 2022 3:08 PM GMT
ഫിൽമി റിപ്പോർട്ടർ

ചോദ്യചിഹ്നം പോലെ..പാട്ട് പാടി മോഹൻലാൽ; ബർമുഡയിലെ ഗാനം റിലീസ് ചെയ്ത് മമ്മൂട്ടി
X

ടി കെ രാജീവ്കുമാറിന്റെ സംവിധാനത്തിലൊരുങ്ങുന്ന 'ബർമുഡ' എന്ന സിനിമയിലെ ആദ്യ ഗാനം പുറത്ത് വിട്ട് മമ്മൂട്ടി. ''ചോദ്യചിഹ്നം പോലെ..'' എന്ന മോഹൻലാൽ പാടിയ രസകരമായ ഗാനമാണ് മമ്മൂട്ടി തന്റെ ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്തത്. 'പ്രിയപ്പെട്ട ലാൽ പാടിയ ''ചോദ്യചിഹ്നം പോലെ..'' എന്ന ഗാനം റിലീസ് ചെയ്യുന്നതിൽ സന്തോഷം. ടീമിലെ എല്ലാവർക്കും ആശംസകൾ' എന്നാണ് മമ്മൂട്ടി കുറിച്ചത്.

'ബ്രോ ഡാഡി'യിൽ പാടിയതിന് ശേഷം മോഹൻലാൽ ആലപിക്കുന്ന ഗാനമാണ് ''ചോദ്യചിഹ്നം പോലെ..''. രമേശ് നാരായൺ സംഗീതം നിർവഹിച്ച ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്. 'ബർമുഡ' ആഗസ്റ്റ് 19നാണ് റിലീസിനെത്തുക. ജൂലൈ 29ന് റിലീസ് ചെയ്യാനിരുന്ന ചിത്രം പിന്നീട് മാറ്റിവയ്ക്കുകയിരുന്നു. സിനിമയുടെ ടീസറുകൾ ഇതിനോടകം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്.

ലാലേട്ടന്റെ പാട്ടിന് കമന്റുകളും എത്തുന്നുണ്ട്. 'ലാലേട്ടൻ പാടുന്നത് കേൾക്കാൻ തന്നെ എന്തോരു ഫീലാണ്. സിനിമ ജീവിതത്തിൽ ഇങ്ങേർക്ക് കഴിയാത്തതായി എന്തുണ്ട്', 'ബ്രോ ഡാഡിയ്ക്ക് ശേഷം ലാലേട്ടൻ പാടിയ ഗാനം', 'കൊള്ളാം വെറൈറ്റി ഉണ്ട്', 'ലാലേട്ടൻ പാടിയ പാട്ട് എല്ലാം ഹിറ്റ്‌ ആണ് ഇതും അതുപോലെ തന്നെ ഹിറ്റ്‌ ആവും', 'ലാലേട്ടൻ പാടുന്നത് സിംപിൾ ആയിട്ട് ആയിരിക്കും, എന്നാൽ ഫീലോ പവർഫുളും' എന്നിങ്ങനെയാണ് പ്രതികരണങ്ങൾ.

സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജൽ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിനായക് ശശികുമാർ, ബീയാർ പ്രസാദ് എന്നിവരുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് രമേഷ് നാരായണനാണ്. ഹാസ്യത്തിന് പ്രാധാന്യമുള്ള ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത്. കൃഷ്ണദാസ് പങ്കിയാണ്. ബാദുഷ സിനിമാസ്, 24 ഫ്രെയിംസ് എന്നീ ബാനറുകളില്‍ സൂരജ് സി കെ, ബിജു സി ജെ, ബാദുഷ എന്‍ എം, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

Story highlights: Chodhyachinnam Pole Lyrical Video from Bermuda movie sung by mohanlal released by mammootty

Next Story

Popular Stories