Top

വീണ്ടും ഒരു കിടിലൻ പാട്ടുമായി ശ്രീനാഥ് ഭാസി; 'ചട്ടമ്പി'യിലെ 'ഇങ്ങാട്ട് നോക്ക്'

1990കളിലെ ഇടുക്കിയുടെ പശ്ചാത്തലത്തില്‍ ഒരു നാടന്‍ ചട്ടമ്പിയുടെ കഥയാണ് സിനിമ പറയുന്നത്.

18 July 2022 12:20 PM GMT
ഫിൽമി റിപ്പോർട്ടർ

വീണ്ടും ഒരു കിടിലൻ പാട്ടുമായി ശ്രീനാഥ് ഭാസി; ചട്ടമ്പിയിലെ ഇങ്ങാട്ട് നോക്ക്
X

ശ്രീനാഥ് ഭാസി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം 'ചട്ടമ്പി'യിലെ പുതിയ ഗാനം റിലീസ് ചെയ്തു. 'ഇങ്ങാട്ട് നോക്ക് പിച്ചി പൂത്തത്' എന്ന ഗാനം പാടിയിരിക്കുന്നത് ശ്രീനാഥ് ഭാസിയാണ്. 'ഭീഷ്മപര്‍വ്വ'ത്തിലെ 'പറുദീസാ' ഗാനത്തിന് ശേഷം ഭാസി പാടുന്ന പാട്ടാണ് ഇത്. നാടന്‍ പാട്ടിന്റെ ശീലുകള്‍ നിറഞ്ഞ ഗാനം എഴുതിയത് കൃപേഷും സംഗീത സംവിധാനം നിര്‍വ്വഹിച്ചത് ശേഖര്‍ മേനോനുമാണ്.മ്യൂസിക്ക് 247 ആണ് ഗാനം പുറത്തിറക്കിയിട്ടുള്ളത്.

ആര്‍ട്ട് ബീറ്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ ആസിഫ് യോഗി നിര്‍മ്മിച്ച 'ചട്ടമ്പി' അഭിലാഷ് എസ് കുമാറാണ് സംവിധാനം ചെയ്തത്. 1990കളിലെ ഇടുക്കിയുടെ പശ്ചാത്തലത്തില്‍ ഒരു നാടന്‍ ചട്ടമ്പിയുടെ കഥയാണ് സിനിമ പറയുന്നത്. ചിത്രം അടുത്ത മാസം തിയേറ്ററുകളില്‍ എത്തും.

ചെമ്പന്‍ വിനോദ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി തുടങ്ങിയവര്‍ ചിത്രത്തിൽ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഡോണ്‍ പാലത്തറയുടെ കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് അലക്‌സ് ജോസഫാണ്. ചിത്രത്തിന്റെ ഛായാഗ്രഹണവും അലക്‌സാണ് നിര്‍വഹിച്ചത്.

സിറാജ്, സന്ദീപ്, ഷനില്‍, ജെസ്‌ന അഷിം എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: സിറാജ്, എഡിറ്റര്‍: ജോയല്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജിനു പി.കെ. മേക്കപ്പ്: റോണക്‌സ് സേവ്യര്‍, ആര്‍ട്ട് ഡയറക്ടര്‍: സെബിന്‍ തോമസ്, വസ്ത്രാലങ്കാരം: മഷര്‍ ഹംസ, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

story highlights: chattambi movie song sung by srinath bhasi released

Next Story