Top

2022 ഫിഫ ലോകകപ്പിന്റെ ഭാഗമാകാൻ ബിടിഎസ്; എത്തുന്നത് പുതിയ ആൽബവുമായി

ഫിഫ ലോകകപ്പ് ആഘോഷങ്ങൾ സ്പോൺസർ ചെയ്യുന്ന ഹ്യുണ്ടായിയുടെ അംബാസഡറാണ് ബിടിഎസ്

30 July 2022 5:58 AM GMT
ഫിൽമി റിപ്പോർട്ടർ

2022 ഫിഫ ലോകകപ്പിന്റെ ഭാഗമാകാൻ ബിടിഎസ്; എത്തുന്നത് പുതിയ ആൽബവുമായി
X

ലോക പ്രശസ്ത ദക്ഷിണകൊറിയൻ പോപ്പ് ബാൻഡായ ബിടിഎസ് ഇനി ഫിഫയുടെ ഭാഗമാകും. 2022 ഫിഫ ലോകകപ്പിനുള്ള ഗാനമൊരുക്കുന്നത് ബിടിഎസ് ആണ് എന്ന് റിപ്പോർട്ട്. ആഗോളതലത്തിൽ ശ്രദ്ധ നേടിയ ഗ്രാമി പോലെയുള്ള നിരവധി പരിപാടികളിൽ പങ്കെടുത്തതിന് ശേഷം ഇപ്പോൾ ഫുട്ബാൾ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോകകപ്പിൽ ബിടിഎസ് അവരുടെ ആൽബം പുറത്തിറക്കുകയാണ്.

ഫിഫ ലോകകപ്പ് ആഘോഷങ്ങൾ സ്പോൺസർ ചെയ്യുന്ന ഹ്യുണ്ടായിയുടെ അംബാസഡറാണ് ബിടിഎസ്. ആഗോള പ്രചാരണത്തിന്റെ ഭാഗമായാണ് ഗാനം സംഘം പുറത്തിറക്കുന്നത്. 'ഗോൾ ഓഫ് ദ സെഞ്ച്വറി' എന്ന് പേരിട്ടിരിക്കുന്ന ക്യാമ്പയിൻ ഫുട്ബോൾ ഐക്കൺ സ്റ്റീവ് ജെറാർഡ്, കൊറിയൻ ദേശീയ ഫുട്ബോൾ ടീം ക്യാപ്റ്റൻ പാർക്ക് ജിസുങ്, യുനെസ്‌കോ അംബാസഡർ നാദിയ നാഡിം, ഫാഷൻ ഡിസൈനർ ജെറമി സ്കോട്ട്, പ്രശസ്ത ശിൽപി ലോറെൻസോ ക്വിൻ എന്നിവരുമായി സഹകരിച്ചാണ് ബിടിഎസ് ആൽബവുമായി എത്തുന്നത്.



ഗ്രാമിയിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട കെ-പോപ്പ് ഗ്രൂപ്പാണ് ബിടിഎസ് കൊറിയൻ പോപ്പ് ബാൻഡുകളിൽ ബിടിഎസ്സിന്റെ സ്ഥാനം ലോക പ്രശാസ്ത ബാൻഡുകളുടെ പട്ടികയിലാണ്. അടുത്തിടെ, വേൾഡ് എക്‌സ്‌പോയുടെ അംബാസഡർമാർമാരായി ബിടിഎസ്സിനെ ഔദ്യോഗികമായി പ്രഖ്യപിച്ചത് ആർമി ഏറ്റെടുത്തിരുന്നു. നിലവിൽ സോളോ ആൽബങ്ങളിൽ താരങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി

അംഗമായ ജെ-ഹോപ്പിന്റെ 'ജാക്ക് ഇൻ ദി ബോക്സ്' എന്ന സ്വതന്ത്ര ആൽബം പുറത്തിറാക്കുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ എത്തിയിരുന്നു. ജെ-ഹോപ്പിന്റെ പുതിയ ആൽബത്തിന് ആർമിയുടെ വലിയ പിന്തുണയാണുള്ളത്. എന്നിരുന്നാലും ബിടിഎസ് എന്ന ഏഴംഗ സംഘം എക്കാലവും ഒരുമിച്ചായിരിക്കുമെന്നും ഇവർ പറയുന്നു.

Story highlights: BTS will be the part of fifa world cup 2022

Next Story