Top

ബിടിഎസ് സൈനിക സേവനത്തിനായി ഒരുങ്ങുന്നു?; ബാൻഡിനെ സ്വാഗതം ചെയ്യുന്നതായി മിലിട്ടറി

ജിന്നിനെ അടുത്ത വർഷം ആദ്യം സൈനിക സേവനത്തിനായി എൻ‌ലിസ്റ്റ് ചെയ്യാനുള്ള സാഹചര്യമാണ് നിലവിലുള്ളത്

8 Oct 2022 10:39 AM GMT
ഫിൽമി റിപ്പോർട്ടർ

ബിടിഎസ് സൈനിക സേവനത്തിനായി ഒരുങ്ങുന്നു?; ബാൻഡിനെ സ്വാഗതം ചെയ്യുന്നതായി മിലിട്ടറി
X

ലോകമെമ്പാടും ആരാധകരുള്ള മ്യൂസിക്കൽ ബാൻഡാണ് ബിടിഎസ്. എന്നാൽ ബാൻഡിന് അധികനാൾ നിലനിൽക്കാൻ കഴിയില്ല എന്നതും മറ്റൊരു സത്യമാണ്. ദക്ഷിണ കൊറിയൻ നിയമമനുസരിച്ച് 30 വയസ് മുതൽ എല്ലാ പുരുഷന്മാരും 18 മുതൽ 21 മാസക്കാലം സൈനിക സേവനം നിർവഹിക്കേണ്ടതുണ്ട്. ‌ഇതിനായി ബിടിഎസ് അം​ഗങ്ങളും ഒരുങ്ങുകയാണ് എന്നുള്ള അഭ്യൂഹങ്ങൾ എത്തിയിരുന്നു. ഇപ്പോൾ ഇത് ഉറപ്പിക്കുന്ന റിപ്പോർട്ടുകൾ കൂടി എത്തുകയാണ്.

ബി‌ടിഎസിലെ അം​ഗമായ ജിന്നിന് ഡിസംബറിൽ 30 വയസ് തികയുകയാണ്. അതുകൊണ്ട് തന്നെ ജിന്നിനെ അടുത്ത വർഷം ആദ്യം സൈനിക സേവനത്തിനായി എൻ‌ലിസ്റ്റ് ചെയ്യാനുള്ള സാഹചര്യമാണ് നിലവിലുള്ളത്. എന്നാൽ ദേശീയ തലത്തിൽ അഭിമാനമായിട്ടുള്ള കായിക താരങ്ങൾ, പരമ്പരാഗത സംഗീതജ്ഞർ, മറ്റ് കാലാകാരന്മാർ എന്നിവർക്ക് നിയമം പ്രത്യേക ഇളവുകൾ നൽകാറുണ്ട്. ആ വിഭാ​ഗത്തിലേക്ക് ബിടിഎസും വരുമെന്ന പ്രതീക്ഷയിലാണ് ലോകമെങ്ങുമുള്ള ആരാധകർ.

രാജ്യത്തിന്റെ സൈനിക സേവനത്തിൽ നീതി ഉറപ്പാക്കാൻ ബിടിഎസ് അംഗങ്ങൾ തങ്ങളുടെ സൈനിക ചുമതലകൾ നിറവേറ്റുന്നത് സ്വാ​ഗതാർഹമാണെന്ന് മിലിട്ടറി മാൻപവർ അഡ്മിനിസ്ട്രേഷൻ കമ്മീഷണർ ലീ കി സിക്ക് വെള്ളിയാഴ്ച്ച പറഞ്ഞതായി അടുത്തിടെ വാർത്താ ഏജൻസി എപിഐ റിപ്പോർട്ട് ചെയ്തു. ഈ ആഴ്ച ആദ്യം, പ്രതിരോധ മന്ത്രി ലീ ജോങ്-സുപ്പ് ഒരു പാർലമെന്ററി കമ്മിറ്റി യോഗത്തിൽ ബിടിഎസിനെ കുറിച്ച് ഏതാണ്ട് സമാനമായ അഭിപ്രായവും ആവർത്തിച്ചു. ഈ വിഷയത്തിൽ മന്ത്രാലയം ഉടൻ തന്നെ നിലപാട് വ്യക്തമാക്കുമെന്ന് സാംസ്കാരിക മന്ത്രി പാർക്ക് ബോ ഗ്യോൺ പറഞ്ഞു.

Story highlights: BTS preparing for military service? REPORT

Next Story