Top

ബിടിഎസ് അംഗങ്ങൾ സൈനിക സേവനത്തിന്, സ്ഥിരീകരിച്ച് കെ-പോപ്പ് ബാൻഡ് മാനേജ്മെന്റ്; ഇനി ഒന്നിക്കുക 2025ൽ

ബിടിഎസിന്റെ ലോകജനപ്രീതി കാരണം ഇവരുടെ നിർബന്ധിത സൈനിക സേവനം ദക്ഷിണ കൊറിയയിൽ വളരെക്കാലമായി ഒരു പ്രധാന ചർച്ചയായിരുന്നു

18 Oct 2022 2:48 AM GMT
ഫിൽമി റിപ്പോർട്ടർ

ബിടിഎസ് അംഗങ്ങൾ സൈനിക സേവനത്തിന്, സ്ഥിരീകരിച്ച് കെ-പോപ്പ് ബാൻഡ് മാനേജ്മെന്റ്; ഇനി ഒന്നിക്കുക 2025ൽ
X

പ്രശസ്തമായ ദക്ഷിണ കൊറിയൻ സംഗീത ബാൻഡായ ബിടിഎസിലെ ഏഴ് അംഗങ്ങളും സൈനിക സേവനം അനുഷ്ടിക്കുമെന്ന് സ്ഥിരീകരിച്ചു. ഈ മാസാവസാനത്തോടെ നടപടിക്രമങ്ങൾ ആരംഭിക്കുമെന്നും ബിടിഎസിലെ മുതിർന്ന അം​ഗമായ ജിന്നും മാനേജ്‌മെന്റ് ഏജൻസിയും തിങ്കളാഴ്ച മാധ്യമങ്ങളെ അറിയിച്ചു.

ഫാൻസ് കമ്മ്യൂണിറ്റി ഫോറം വെവേഴ്‌സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ, ബാൻഡിന്റെ മാനേജ്‌മെന്റ് കമ്പനിയായ ബിഗ്ഹിറ്റ് മ്യൂസിക്, 2025 ഓടെ ഒരു യൂണിറ്റായി വീണ്ടും ചേരാൻ ആ​ഗ്രഹിക്കുന്നതായി പറഞ്ഞു. ബുസാനിൽ 2030 വേൾഡ് എക്‌സ്‌പോ ആതിഥേയത്വത്തെ സ്വാ​ഗതം ചെയ്യുന്നുവെന്നും ബിടിഎസിന് രാജ്യത്തോടുള്ള അവരുടെ കടമ നിറവേറ്റാനുള്ള അനുയോജ്യമായ സമയം കൂടിയാണിത് ഇത് എന്നും കമ്പനി പറഞ്ഞു.

'ബ്രൈറ്റ് മ്യൂസിക്ക് ഇക്കാര്യം പ്രഖ്യാപിക്കുന്നതിൽ അഭിമാനിക്കുന്നു, ബിടിഎസ് അംഗങ്ങൾ അവരുടെ സൈനിക സേവനം നിറവേറ്റാനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുകയാണ്. വേൾഡ് എക്‌സ്‌പോ 2030-നുള്ള ബുസാൻ ഫെസ്റ്റിവലിൽ പങ്കെടുത്ത ശേഷം, ഓരോ വ്യക്തിയും അവരവരുടേതായ സംരംഭങ്ങളിലേക്ക് കടക്കും, അവരുടെ മികച്ച സമയം സേവിക്കുന്നതിൽ ബഹുമാനിക്കുന്നു,' ഏജൻസി പ്രസ്താവനയിൽ പറയുന്നു.

ദക്ഷിണ കൊറിയയിൽ എല്ലാ പുരുഷന്മാരും ഏകദേശം രണ്ട് വർഷത്തേക്കാണ് സൈന്യത്തിൽ സേവനമനുഷ്ഠിക്കേണ്ടത്. ബിടിഎസിന്റെ ലോകജനപ്രീതി കാരണം ഇവരുടെ നിർബന്ധിത സൈനിക സേവനം ദക്ഷിണ കൊറിയയിൽ വളരെക്കാലമായി ഒരു പ്രധാന ചർച്ചയായിരുന്നു.

'രാഷ്ട്രം വിളിക്കുമ്പോൾ തങ്ങൾ ആ വിളി സന്തോഷപൂർവം സ്വീകരിക്കും' എന്നാണ് ബിടിഎസ് അം​ഗങ്ങൾ തങ്ങളുടെ മുൻകാല അഭിമുഖങ്ങളിലും പ്രസ് മീറ്റിലും പറഞ്ഞത്. ഡിസംബറിൽ 30 വയസ്സ് തികയുന്ന ജിൻ, തന്റെ സോളോ ആൽബം റിലീസുമായി ബന്ധപ്പെട്ട തിരക്കുകൾ പൂർത്തിയായാൽ സൈനിക സേവനത്തിനിള്ള നടപടിക്രമങ്ങൾ ആരംഭിക്കും.

Story highlights: BTS members to serve in military service, confirmed by K-pop band management

Next Story