Top

'പറുദീസ'ക്കൊരു ഇന്തോനേഷ്യന്‍ വേര്‍ഷന്‍, അതും ഹിറ്റ്

അമൽ നീരദ് ഗാനം സമൂഹ മാധ്യമങ്ങളിലൂടെ ഷെയർ ചെയ്തിട്ടുമുണ്ട്.

14 March 2022 7:07 AM GMT
ഫിൽമി റിപ്പോർട്ടർ

പറുദീസക്കൊരു ഇന്തോനേഷ്യന്‍ വേര്‍ഷന്‍, അതും ഹിറ്റ്
X

മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് 'ഭീഷ്മപർവ്വം'. ഹിറ്റ് ചാർട്ടിൽ ഇടം നേടിയ സിനിമയിലെ 'പറുദീസ' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ഇന്തോനേഷ്യൻ വേർഷൻ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്നത്. യൂസ് ദെസ്യാന എന്ന ഗായികയാണ് പറുദീസയ്ക്ക് ഇന്തോനേഷ്യൻ പതിപ്പ് ഒരുക്കിയിരിക്കുന്നത്. ഭീഷ്മപര്‍വ്വം സിനിമയേയും, സുഷിന്‍ ശ്യാമിനേയും, പറുദീസ വീഡിയോ ഗാനത്തേയും മെൻഷൻ ചെയ്തിട്ടുണ്ട്.


ഗാനത്തിന് മലായാളി പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിരവധിപ്പേർ യൂട്യൂബിൽ പങ്കുവെച്ച ഗാനത്തിന് താഴെ ആശംസ അറിയിച്ചുകൊണ്ടുള്ള കമന്റുകളുമായി എത്തിയിട്ടുണ്ട്. അമൽ നീരദ് ഗാനം സമൂഹ മാധ്യമങ്ങളിലൂടെ ഷെയർ ചെയ്തിട്ടുമുണ്ട്.

സുഷിന് ശ്യാം സംഗീതം നിർവഹിച്ച ഗാനമാണ് 'പറുദീസ'. 'ഈ വാനിന്‍ തീരങ്ങള്‍ തെളിയുന്നു' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രീനാഥ് ഭാസിയാണ്. വിനായക് ശശികുമാറാണ് വരികൾ എഴുതിയിരിക്കുന്നത്.


അതേസമയം 'ഭീഷ്മപർവ്വം' തിയേറ്ററിൽ മികച്ച കളക്ഷനോടെ മുന്നേറുകയാണ്. ആഗോളതലത്തിൽ ചിത്രം 75 കോടിയ്ക്ക് മുകളിൽ നേടി കഴിഞ്ഞു. 11 ദിവസങ്ങൾ കൊണ്ടാണ് സിനിമയുടെ ഈ നേട്ടം.

1980കളിലെ കൊച്ചിയുടെ പശ്ചാത്തലത്തിലാണ് സിനിമ കഥ പറയുന്നത്. അമല്‍ നീരദിന്റെ സംവിധാന മികവ് തന്നെയാണ് സിനിമയുടെ പ്രധാന ഹൈലൈറ്റ്. മൈക്കിള്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഡ്രാമ വിഭാഗത്തിലുള്ള ചിത്രമാണ് ഭീഷ്മപര്‍വ്വം.

അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ. ഫര്‍ഹാന്‍ ഫാസില്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, ലെന, ശ്രിന്‍ഡ, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്,, മാല പാര്‍വ്വതി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

story highlights: bheeshmaparvam movie parudeesa song indonesian version

Next Story