Top

80കളുടെ ഫീല്‍ പകര്‍ത്തി 'രതിപുഷ്പം പൂക്കുന്നയാമം'; 'ഭീഷ്മപര്‍വ്വം' ലിറിക്കല്‍ വീഡിയോ

ചിത്രം മാര്‍ച്ച് മൂന്നിന് തിയേറ്ററുകളില്‍ എത്തും

28 Feb 2022 1:48 PM GMT
ഫിൽമി റിപ്പോർട്ടർ

80കളുടെ ഫീല്‍ പകര്‍ത്തി രതിപുഷ്പം പൂക്കുന്നയാമം; ഭീഷ്മപര്‍വ്വം ലിറിക്കല്‍ വീഡിയോ
X

മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപര്‍വ്വത്തിലെ പുതിയ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. രതി പുഷ്പം പൂക്കുന്ന യാമം എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഉണ്ണി മേനോന്‍ ആണ്. വിനായക് ശശികുമാറിന്റേതാണ് വരികള്‍. എണ്‍പതുകളിലെ ഫീല്‍ നല്‍കുന്ന പാട്ടിന് സംഗീതം നല്‍കിയിരിക്കുന്നത് സുഷിന്‍ ശ്യാം ആണ്. ചിത്രം മാര്‍ച്ച് മൂന്നിന് തിയേറ്ററുകളില്‍ എത്തും.

വീഡിയോ ഇതിനോടകം പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു. വീഡിയോ പുറത്തുവിട്ട് മിനിറ്റുകള്‍ മാത്രം പിന്നിടുമ്പോള്‍ ഒരു ലക്ഷത്തിലധികം കാഴ്ച്ചക്കാരാണ് വീഡിയോയ്ക്കുള്ളത്. 'നൂറ് ശതമാനം പഴയകാലഘത്തിന്റെ ഫീല്‍ തരുന്ന ഗാനം', 'തിയേറ്ററില്‍ കാണാന്‍ കാത്തിരിക്കുന്നു' തുടങ്ങിയ കമന്റുകളാണ് പ്രേക്ഷരില്‍ നിന്നും ഉയരുന്നത്. സുഷിന്‍ ശ്യാമിന്റെ മ്യൂസിക്കിനും മികച്ച പ്രതികരണാണ് ലഭിക്കുന്നത്. റംസാന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് വീഡിയോയിലുള്ളത്.

ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് 'ഭീഷ്മ പര്‍വ്വം'. ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ഭീഷ്മ പര്‍വ്വത്തിനു മുന്‍പ് അമല്‍ നീരദിന്റെ 'ബിലാല്‍' ആണ് ചര്‍ച്ചയായതെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ 'ഭീഷ്മപര്‍വ്വം' സിനിമ പ്രഖ്യാപിക്കുകയായിരുന്നു.

മമ്മൂട്ടിക്ക് പുറമെ ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. തബു, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ഫര്‍ഹാന്‍ ഫാസില്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, ലെന, ശ്രിന്‍ഡ, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സുഷിന്‍ ശ്യാം ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ.

Story Highlights; Bheeshmaparvam lyrical video

Next Story