Top

ഉണ്ണി മേനോനും ചിത്രയും ചേർന്ന് പാടിയ 'മഞ്ഞിൻ തൂവൽ'; 'അവിയലിലെ' പുതിയ ഗാനം

ഷാനിൽ മുഹമ്മദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

22 March 2022 12:06 PM GMT
ഫിൽമി റിപ്പോർട്ടർ

ഉണ്ണി മേനോനും ചിത്രയും ചേർന്ന് പാടിയ മഞ്ഞിൻ തൂവൽ; അവിയലിലെ പുതിയ ഗാനം
X

ജോജു ജോർജും അനശ്വര രാജനും പ്രധാന വേഷത്തിലെത്തുന്ന ചിത്രം 'അവിയലിലെ' പുതിയഗാനം പുറത്തുവിട്ടു. 'മഞ്ഞിൻ തൂവൽ' എന്ന് തുടങ്ങുന്ന ഗാനം ഉണ്ണി മേനോനും കെ എസ് ചിത്രയും ചേർന്നാണ് പാടിയിരിക്കുന്നത്. ശരത്ത് ആണ് ഗാനം ഒരുക്കിയിരിക്കുന്നത്.

1980-90 കാലഘട്ടങ്ങളെ ഓർമപ്പെടുത്തുന്ന രീതിയിലാണ് പാട്ടിന്റെ ചിത്രീകരണം. ഷാനിൽ മുഹമ്മദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പോക്കറ്റ് എസ്ക്യു പ്രൊഡക്ഷൻസിന്റെ ബാനറിൽ സുജിത് സുരേന്ദ്രൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും ഷാനിലിന്റെതാണ്. പുതുമുഖമായസിറാജ്ജുദ്ധീൻ നായകനാകുന്നു. ചിത്രത്തിൽ കേതകി നാരായൺ, ആത്മീയ, അഞ്ജലി നായർ, സ്വാതി, പ്രശാന്ത് അലക്സാണ്ടർ, ഡെയിൻ ഡേവിസ്, വിഷ്ണു, തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അതിതീവ്രമായ ആത്മ ബന്ധങ്ങളുടെ കഥ പറയുന്ന ഒരു കുടുംബ ചിത്രം കൂടിയാണിത്.

സുദീപ് എളമൺ , ജിംഷി ഖാലിദ്, രവി ചന്ദ്രൻ, ജിക്കു ജേക്കബ് പീറ്റർ, എന്നിവരാണ് ചിത്രത്തിനായി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. കണ്ണൂർ, ഗോവ, കൊടൈക്കനാൽ എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകൾ. റഹ്മാൻ മുഹമ്മദ് അലി, ലിജോ പോൾ എന്നിവരാണ് ചിത്രത്തിന്റെ എഡിറ്റിംഗ്.

മനു മഞ്ജിത്, നിസ്സാം ഹുസൈൻ, മാത്തൻ, ജിസ് ജോയ് തുടങ്ങിയവരുടെ വരികൾക്ക് ശങ്കർ ശർമ, ശരത് എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. പ്രൊജക്റ്റ്‌ ഡിസൈനർ ബാദുഷ. പ്രൊഡക്ഷൻ കൺട്രോളർ ശശി പൊതുവാൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ മേഘ മാത്യു. സൗണ്ട് ഡിസൈൻ രംഗനാഥ് രവി, വസ്ത്രാലങ്കാരം നിസാർ റഹ്മത്ത്, മേക്കപ്പ് അമൽ ചന്ദ്രൻ, കലാ സംവിധാനം ബംഗ്ലാൻ . സ്റ്റീൽസ് മോജിൻ, ഡിസൈൻസ് യെല്ലോ ടൂത്ത്‌. പി ആർ ഓ മഞ്ജു ഗോപിനാഥ്‌.

story highlights: aviyal movie song manjin thooval released

Next Story