Top

ഗായകനായി രമേശ് പിഷാരടി; 'അർച്ചന 31 നോട്ട് ഔട്ടി'ലെ ഗാനമെത്തി

മാത്തൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

29 Jan 2022 12:17 PM GMT
ഫിൽമി റിപ്പോർട്ടർ

ഗായകനായി രമേശ് പിഷാരടി; അർച്ചന 31 നോട്ട് ഔട്ടിലെ ഗാനമെത്തി
X

ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം 'അർച്ചന 31 നോട്ട് ഔട്ടി'ലെ പുതിയ ഗാനമെത്തി. രമേശ് പിഷാരടി ആലപിച്ച 'മണാസുനോ' എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. മമ്മൂട്ടി ഉൾപ്പടെ നിരവധിപ്പേർ ഗാനം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

മാത്തൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അഖില്‍ അനില്‍കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഒരു കല്യാണത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ് 'അര്‍ച്ചന 31 നോട്ട് ഔട്ട്' പറയുന്നത്. 31 വിവാഹാലോചനകളിലൂടെ കടന്നുപോയ പ്രൈമറി സ്‌കൂള്‍ അധ്യാപികയായിട്ടാണ് ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി അഭിനയിക്കുന്നത്. ഇന്ദ്രന്‍സും പ്രധാന കഥാപാത്രത്തില്‍ എത്തുന്നു.

അഖില്‍ അനില്‍കുമാര്‍, അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണമെഴുതിയിരിക്കുന്നത്. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോയല്‍ ജോജി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ജോ പോള്‍ ആണ് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്.

Next Story