Top

കനേഡിയൻ 'റഹ്മാൻ' ഇനി ഒഫീഷ്യൽ; ജീവിതത്തിൽ ഒരിക്കലും സങ്കല്പിക്കാത്തതെന്ന് എ ആർ റഹ്മാൻ

'ഞാൻ ഈ സമുദ്രത്തിൽ ചെറിയൊരു തുള്ളിയാണ്...'

29 Aug 2022 10:31 AM GMT
ഫിൽമി റിപ്പോർട്ടർ

കനേഡിയൻ റഹ്മാൻ ഇനി ഒഫീഷ്യൽ; ജീവിതത്തിൽ ഒരിക്കലും സങ്കല്പിക്കാത്തതെന്ന് എ ആർ റഹ്മാൻ
X

ഇന്ത്യൻ സംഗീത സംവിധായകൻ എ ആർ റഹ്മാന്റെ പേരിൽ നാമകരണം ചെയ്യപ്പെട്ട കനേഡിയൻ നഗരം ഇനി ഒഫീഷ്യൽ. 2017 ൽ ആണ് കാനഡയിലെ ഒന്റാറിയോയിലെ മർഖാമിൽ അദ്ദേഹത്തെ ആദരിച്ചുകൊണ്ട് ഒരു നഗരം നാമകരണം ചെയ്യപ്പെടുന്നത്. 'അള്ളാ - റഖാ റഹ്മാൻ സെന്റ്' എന്നാണ് നഗരത്തിന്റെ പേര്. രാജ്യത്തിന്റേയും കനേഡിയൻ ജനതയുടേയും ആദരത്തിന് നന്ദി പറയുകയാണ് എ ആർ റഹ്മാൻ.

ജീവിതത്തിൽ താനിത് ഒരിക്കലും സങ്കല്പിച്ചിരുന്നില്ലെന്നും ഈ പേര് കാനഡയിൽ ജീവിച്ചിരിക്കുന്ന എല്ലാവർക്കും സമാധാനവും സന്തോഷവും നൽകട്ടെയെന്നും എ ആർ റഹ്മാൻ പുറത്തിറക്കിയ പ്രസ്ഥാവനയിൽ പറയുന്നു. 'എന്റെ ജീവിതത്തിൽ ഞാനിത് ഒരിക്കലും സങ്കല്പിച്ചിട്ടില്ല. മർഖാമിലെ മേയർ, രാജ്യത്തെ കൗൻസിലേഴ്സ്, ഇന്ത്യൻ കോൺസുലേറ്റ് ജനറൽ, രാജ്യത്തെ ജനതയ്ക്കും നന്ദി. എ ആർ റഹ്മാൻ എന്ന പേര് എന്റേതല്ല, അതിനർത്ഥം കാരുണ്യവാൻ എന്നാണ്. നമ്മുടെയെല്ലാം ദൈവത്തിന്റെ പൊതുവായ ഗുണമാണ് അത്. ആ പേര് കാനഡയിലെ മുഴുവൻ ജനങ്ങൾക്കും സമാധാനവും സന്തോഷവും അഭിവൃദ്ധിയും നൽകട്ടെ. ദൈവം അനുഗ്രഹിക്കട്ടെ.'

തന്നോടൊപ്പം ഇക്കാലമത്രയും പ്രവർത്തിച്ച, തനിക്ക് പ്രചോദനമായ എല്ലാവർക്കും അദ്ദേഹം നന്ദി പറഞ്ഞു. 'എനിക്ക് നൽകിയ സ്നേഹത്തിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നോടൊപ്പം പ്രവർത്തിച്ച, എനിക്ക് പ്രചോദനമായ, എല്ലാ ഇതിഹാസങ്ങൾക്കും നന്ദി. ഞാൻ ഈ സമുദ്രത്തിൽ ചെറിയൊരു തുള്ളിയാണ്,' റഹ്മാൻ എഴുതി.

Story highlights: AR Rahman thanking Canadian people for naming street after him

Next Story

Popular Stories