Top

'കുറച്ച് കേറ്റിപ്പിടിക്ക്'; കമലിന്റെ 'പത്തലെ'യ്ക്ക് റീമിക്‌സുമായി സുനില്‍ സൂര്യ

'തിങ്കളാഴ്ച നിശ്ചയം' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടന്‍ ആണ് സുനില്‍ സൂര്യ

3 Jun 2022 11:06 AM GMT
ഫിൽമി റിപ്പോർട്ടർ

കുറച്ച് കേറ്റിപ്പിടിക്ക്; കമലിന്റെ പത്തലെയ്ക്ക് റീമിക്‌സുമായി സുനില്‍ സൂര്യ
X

കമല്‍ ഹാസന്‍ കേന്ദ്ര കഥാപാത്രമായെത്തിയ 'വിക്ര'മിലെ ഗാനത്തിന്റെ റീമിക്‌സുമായി നടന്‍ സുനില്‍ സൂര്യ. കമല്‍ വരികള്‍ എഴുതി പാടിയ 'പത്തലെ' എന്നു തുടങ്ങുന്ന ഗാനം കമല്‍ഹാസന്റെ അതേ ശബ്ദത്തില്‍ പാടിയും ഡയലോഗുകള്‍ പറഞ്ഞുമുള്ള സുനില്‍ സൂര്യയുടെ വീഡിയോ ഇതിനോടകം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദ്രനാണ്. 'തിങ്കളാഴ്ച നിശ്ചയം' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടന്‍ ആണ് സുനില്‍ സൂര്യ.

കൊച്ചിയിലെ നോയിസ് ഗേറ്റ് എന്ന പ്രൊഡക്ഷന്‍ കമ്പനി ആണ് ഈ ഗാനം പാടാനായി സുനില്‍ സൂര്യയെ ക്ഷണിച്ചത്. സന്ദീപ് ദാമോദരന്‍ ആണ് വീഡിയോ ഗാനം നിര്‍മ്മിച്ചിരിക്കുന്നത്. റീമിക്‌സ് ചെയ്തിരിക്കുന്നത് ശ്യാം ലാല്‍ ആണ്. പ്രമോദ് ആണ് വീഡിയോ എഡിറ്റ് ചെ്‌യ്തിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് റഹിം റഷീദ് ആണ്.

വീഡിയോ

അതേസമയം, ഇന്ന് പ്രദര്‍ശനത്തിനെത്തിയ ലോകഷ് കനകരാജ് ചിത്രം വിക്രമിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. കേരളത്തിലടക്കം മികച്ച പ്രതികരണങ്ങളോടെ ചിത്രം പ്രദര്‍ശനം തുടരുകയാണ്. കമല്‍ ഹാസന്റെ അഴിഞ്ഞാട്ടം എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവരുടെ പ്രകടനങ്ങള്‍ക്കും മികച്ച പ്രതികരണം നേടുന്നുണ്ട്. ലോകേഷ് കനകരാജ് എന്ന സംവിധായകന്റെ മികവിന് എല്ലാ കോണുകളില്‍ നിന്നും മികച്ച പ്രതികരണം നേടുന്നത്.

ഫഹദിന് പുറമെ മറ്റ് മലയാളി താരങ്ങളും ചിത്രത്തിലുണ്ട്. കാളിദാസ് ജയറാം, നരേന്‍, ചെമ്പന്‍ വിനോദ് എന്നിവരാണ് വിക്രമിലെ മറ്റു മലയാളി താരങ്ങള്‍. ഒപ്പം അതിഥി വേഷത്തില്‍ സൂര്യയും എത്തുന്നു. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്.

Story Highlights; Actor Sunil Surya with a remix of Vikram's song

Next Story