Top

മോഹൻലാലിനൊപ്പം നെടുമുടി വേണുവും; ആറാട്ടിലെ 'താരുഴിയും' എത്തി

രാഹുൽ രാജാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

21 Feb 2022 12:13 PM GMT
ഫിൽമി റിപ്പോർട്ടർ

മോഹൻലാലിനൊപ്പം നെടുമുടി വേണുവും; ആറാട്ടിലെ താരുഴിയും എത്തി
X

മോഹൻലാൽ നായകനായെത്തിയ ചിത്രം ആറാട്ടിലെ പുതിയ ഗാനമെത്തി. 'താരുഴിയും' എന്ന് തുടങ്ങുന്ന ഗാനം സൈന മൂവീസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തത്. രാഹുൽ രാജാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഹരിശങ്കർ കെ എസ്സും പൂർണ്ണശ്രീ ഹരിദാസും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത് . മോഹൻലാലിനൊപ്പം അന്തരിച്ച നടൻ നെടുമുടി വേണുവും ഗാനത്തിലുണ്ട്.


ഫെബ്രുവരി 18നാണ് ആറാട്ട് തിയേറ്ററുകളില്‍ എത്തിയത്. ഈ വര്‍ഷത്തെ മികച്ച ഓപ്പണിംഗാണ് ചിത്രം നേടിയത്. ആദ്യ ദിനത്തില്‍ തന്നെ റെക്കോര്‍ഡ് കളക്ഷന്‍ നേടാന്‍ സിനിമയ്ക്ക് സാധിച്ചുവെന്നാണ് സിനിമ പ്രവര്‍ത്തകരുടെ വിലയിരുത്തല്‍.

കേരളത്തില്‍ മാത്രം 522 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ലോകമെമ്പാടും 2700 സ്‌ക്രീനുകളിലാണ് സിനിമ പ്രദര്‍ശിപ്പിച്ചത്. വില്ലന്‍ എന്ന സിനിമയ്ക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് ആറാട്ട്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. കോമഡിക്ക് പ്രാധാന്യം നല്‍കുന്ന ഒരു ആക്ഷന്‍ ഡ്രാമയാണ് ആറാട്ട്.

നെയ്യാറ്റിന്‍കര ഗോപന്‍ ചില കാരണങ്ങളാല്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുകയാണ്. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് കഥ മുന്നോട്ട് കൊണ്ടുപോകുന്നത്. വിജയ് ഉലകനാഥാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. എഡിറ്റര്‍ സമീര്‍ മുഹമ്മദാണ്.

story highlights: actor mohanlal movie aarattu new song thaaruzhiyum video released

Next Story