Top

'ഈ കണ്ണിൽ പെട്ടോൾടെ ഒരു കാര്യം'; 'തല്ലുമാല'യിലെ ഹിറ്റ് പാട്ടിന് മൂന്ന് മില്യൺ

'കണ്ണിൽ പെട്ടോളെ..' യൂട്യൂബിൽ ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്

30 May 2022 4:27 AM GMT
ഫിൽമി റിപ്പോർട്ടർ

ഈ കണ്ണിൽ പെട്ടോൾടെ  ഒരു കാര്യം; തല്ലുമാലയിലെ ഹിറ്റ് പാട്ടിന് മൂന്ന് മില്യൺ
X

ടോവിനോ തോമസ് കല്യാണി പ്രിയദർശൻ എന്നിവർ ഒരുമിച്ചെത്തുന്ന ചിത്രം 'തല്ലുമാല'യിലെ 'കണ്ണിൽ പെട്ടോളെ..' എന്ന പെപ്പി ഗാനത്തിന് ഇപ്പോൾ ആരാധകർ ഏറെയാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പെത്തിയ വീഡിയോ ഗാനം മൂന്ന് മില്യൺ കാഴ്ചക്കാരും കടന്ന് പോകുകയാണ്. ഇപ്പോൾ പാട്ടിന്റെ മേക്കിങ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഒപ്പം 'കണ്ണിൽ പെട്ടോളെ..' യൂട്യൂബിൽ ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. മ്യൂസിക് 247 എന്ന യു ട്യൂബ് ചാനലിലൂടെയാണ് വീഡിയോ ഗാനം പുറത്തു വിട്ടത്.

മണവാളന്‍ വസിം എന്ന കഥാപാത്രത്തെയാണ് ടോവിനോ അവതരിപ്പിക്കുന്നത്. പാട്ടിലെ ടൊവിനോയുടെ ഡാന്‍സ് നമ്പര്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഖാലിദ് റഹ്മാന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ലുക്ക്മാന്‍, ഷൈൻ ടോം ചാക്കോ, ചെമ്പന്‍ വിനോദ്,ജോണി ആന്റണി, ഓസ്റ്റിന്‍, അസീം ജമാല്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

മുഹ്‌സിന്‍ പരാരി, അഷ്‌റഫ് ഹംസ എന്നിവരാണ് ചിത്രത്തിന്റെ രചന. ക്യാമറ ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്‌സിന്‍ പരാരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മന്‍ വള്ളിക്കുന്ന്, എഡിറ്റര്‍ നിഷാദ് യൂസഫ്, ആര്‍ട്ട് ഗോകുല്‍ദാസ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് റഫീഖ് ഇബ്രാഹിം, ഡിസൈന്‍ ഓള്‍ഡ്‌മോങ്ക്, സ്റ്റില്‍സ് വിഷ്ണു തണ്ടാശ്ശേരി.

Story highlights: 3 million viewers for the hit song 'Kannil Pettole..' from 'Thallumala'

Next Story