Top

ചൊവ്വയിൽ ജീവന്‍! നാസയെടുത്ത ചിത്രങ്ങളില്‍ കൂണുകള്‍ കണ്ടെത്തിയെന്ന് ശാസ്ത്രഞ്ജര്‍

ചൊവ്വയിലെ ജീവന്‍റെ സാന്നിധ്യം തേടിയുള്ള അന്വേഷണങ്ങൾ ശാസ്ത്രലോകം തുടങ്ങിയിട്ട് വർഷങ്ങളായി . സ്‌പെയ്‌സ് ടൈഗർ കിംഗ് എന്ന പേരിൽ അറിയപ്പെടുന്ന ശാസ്ത്രജ്ഞനാണു ഏറ്റവും പുതിയ കണ്ടെത്തലിനെ പറ്റിയുള്ള വിവരങ്ങൾ പങ്കുവെച്ചത്. ചൊവ്വയിലെ ജീവന്‍റെ സാന്നിധ്യം തേടിയുള്ള യാത്രകള്‍ ശാസ്ത്രലോകം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. നാസയുടെ ക്യൂരിയോസിറ്റി റോവറിൽ നിന്നും ലഭിച്ച ചിത്രങ്ങളാണ് കൂണിനു സമാനമായ ജൈവരൂപങ്ങൾ കണ്ടെത്തിയത് . വേയ് , റുഡോൾഫ് , ആംസ്ട്രോങ് എന്നീ ശാസ്ത്രജ്ഞരാണ് ഇവയെ കുറിച്ചുള്ള പഠനങ്ങൾ നടത്തുന്നത്. വർഷങ്ങളായി ക്യൂരിയോസിറ്റിയിൽ നിന്നും ലഭിക്കുന്ന ദൃശ്യങ്ങളെ […]

6 May 2021 6:54 AM GMT

ചൊവ്വയിൽ ജീവന്‍! നാസയെടുത്ത ചിത്രങ്ങളില്‍ കൂണുകള്‍ കണ്ടെത്തിയെന്ന് ശാസ്ത്രഞ്ജര്‍
X

ചൊവ്വയിലെ ജീവന്‍റെ സാന്നിധ്യം തേടിയുള്ള അന്വേഷണങ്ങൾ ശാസ്ത്രലോകം തുടങ്ങിയിട്ട് വർഷങ്ങളായി . സ്‌പെയ്‌സ് ടൈഗർ കിംഗ് എന്ന പേരിൽ അറിയപ്പെടുന്ന ശാസ്ത്രജ്ഞനാണു ഏറ്റവും പുതിയ കണ്ടെത്തലിനെ പറ്റിയുള്ള വിവരങ്ങൾ പങ്കുവെച്ചത്.

ചൊവ്വയിലെ ജീവന്‍റെ സാന്നിധ്യം തേടിയുള്ള യാത്രകള്‍ ശാസ്ത്രലോകം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. നാസയുടെ ക്യൂരിയോസിറ്റി റോവറിൽ നിന്നും ലഭിച്ച ചിത്രങ്ങളാണ് കൂണിനു സമാനമായ ജൈവരൂപങ്ങൾ കണ്ടെത്തിയത് .

വേയ് , റുഡോൾഫ് , ആംസ്ട്രോങ് എന്നീ ശാസ്ത്രജ്ഞരാണ് ഇവയെ കുറിച്ചുള്ള പഠനങ്ങൾ നടത്തുന്നത്. വർഷങ്ങളായി ക്യൂരിയോസിറ്റിയിൽ നിന്നും ലഭിക്കുന്ന ദൃശ്യങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുന്ന വരാണിവർ.

കൂണ് പോലുള്ള ഈ ജൈവരൂപങ്ങൾ ഉരുണ്ടു നീങ്ങുന്നതായും ഇടക്കിടക്ക് അപ്രത്യക്ഷമാവുകയും പിന്നീട് ദൃശ്യമാകുന്നതായും ശാസ്ത്രജ്ഞർ പറയുന്നു. ഉഷ്‌ണകാലത്ത് ഇവ 980 അടിവരെ വളരുമെന്നും പിന്നീട് ശൈത്യ കാലത്തു തീരെ മാഞ്ഞു പോകുമെന്നും ഇവർ വാദിക്കുന്നു . ഊഷ്മാവിലുണ്ടാവുന്ന വ്യതിയാനമാണിതിന് കാരണം എന്നാണിവരുടെ അഭിപ്രായം.

കഴിഞ്ഞ വർഷം ഏപ്രിൽ 20നും ചൊവ്വയിലെ പാറകളുടെ ഉപരിതലത്തിൽ കൂണുകൾ കണ്ടെത്തിയാതായി ഇവർ റിപ്പോർട്ട് ചെയ്തിരുന്നു . ആയിരകണക്കിന് കൂണുകൾ പോലുള്ള ജൈവരൂപങ്ങൾ കൂട്ടം കൂടിയും, പാളികളായും പാറകളുടെ ഉപരിതലത്തിൽ കണ്ടു എന്നായിരുന്നു കഴിഞ്ഞ വർഷത്തെ അവരുടെ പഠന റിപ്പോർട്ട്.

ഇത് ചൊവ്വയുടെ ഉപരിതല ത്തിലുള്ള കാർബൺ ഡയോക്സൈഡ് ഐസ് പാളികൾ ഉരുകി ഉണ്ടാവുന്ന രൂപങ്ങൾ ആണെന്നാണ് നാസ ഇവയെ കുറിച്ച് പറയുന്നത് . ഈ ഐസ് പാളികൾ കറുപ്പ് നിറത്തിൽ അല്ല കാണപ്പെടുകയെന്ന വാദമായി നാസയെ ഖണ്ഡിക്കുന്ന നിലപാടാണ് ഇവരെടുത്തത് .

ക്യൂരിയോസിറ്റി പേടകത്തിന്‍റെ മുകളിലും കൂണുകൾ കണ്ടെത്തിയതായി ഈ മൂവർ സംഘം പ്രസ്താവിച്ചിരുന്നു. ചൊവ്വയിലെ ജീവസാന്നിധ്യത്തെ കുറിച്ച് ഇവരുടെ കണ്ടെത്തൽ ശാസ്ത്രലോകത്ത് ഏറെ വിവാദങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.

ഇവരുടെ പഠനത്തിന്റെ ആധികാരികതയെ കുറിച്ചുള്ള ചോദ്യങ്ങൾ കൂടാതെ , സ്‌പെയ്‌സ് ടൈഗർ കിംഗ് എന്ന പേരും, സ്വന്തം സൈറ്റായ ബ്രെയിന്‍മൈന്‍ഡല്‍ പങ്കു വെക്കുന്ന ചിത്രങ്ങളും ചര്‍ച്ചാവിഷയമായിരുന്നു.

2014 ൽ – ചൊവ്വയുടെ ഉപരിതലത്തിൽ ജീവൻ തുടിക്കുന്ന ജൈവിക വസ്തുക്കളെ കണ്ടെന്നുള്ള ജോസഫിന്റെ വാദം പിന്നീട് തിരുത്തപെട്ടിരുന്നു. 2013-2018 വരെ നാസ ഓപ്പർച്യൂനിറ്റി റോവർ അയച്ച ചിത്രങ്ങളും മൂവംഗ ശാസ്ത്രജ്ഞർ പഠിച്ചു ജീവന്റെ സാന്നിധ്യം അന്വേഷിച്ചിട്ടുണ്ട്.

ഇവരുടെ കണ്ടെത്തലുകളെ കുറിച്ചുള്ള കൂടുതൽ വെളിപ്പെടുത്തലുകൾ വരും ദിവസങ്ങളിൽ ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ.

Next Story